കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു
Thursday, August 7, 2014 8:04 AM IST
കുവൈറ്റ്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെകെസിഎ) ഭാരവാഹികള്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി സ്ഥാനപതി സുനില്‍ ജെയ്നിനെ സന്ദര്‍ശിച്ചു.

സെപ്റ്റംബര്‍ 12 ന് കെകെസിഎ സംഘടിപ്പിക്കുന്ന 30 -ാമത് വാര്‍ഷികാഘോഷ സമാപന സമ്മേളനത്തിലും ഓണം ഫെസ്റ് 2014 ലും പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച സ്ഥാനപതി കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികള്‍ അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കി വരുകയാണെന്ന് കെകെസിഎ ഭാരവാഹികളെ അറിയിച്ചു.

കെകെസിഎ പ്രസിഡന്റ് ടോമി പ്രാലടിയില്‍, വൈസ് പ്രസിഡന്റ് ജയേഷ് ഓണശേരില്‍, ട്രഷറര്‍ റെനി ഏബ്രഹാം, സിജോ വലിയപറമ്പില്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.