ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം ഓഗസ്റ് 31ന്
Thursday, August 7, 2014 8:03 AM IST
ഫിലാഡല്‍ഫിയ: ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (608 ംലഹവെ ൃറ, ജവശഹമറലഹുവശമ, ജഅ, 19115) ഓഗസ്റ് 31 ന് വൈകുന്നേരം നാലു മുതല്‍ ആരംഭിക്കും.

നാടന്‍ കലാരൂപങ്ങളും ആചാരങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് 'ഓണം പത്തോണം' എന്ന പരിപാടിയില്‍ ഘോഷയാത്ര, മഹാബലിയുടെ എഴുന്നള്ളത്ത്, ചെണ്ടമേളം, തിരുവാതിര, ഓണസദ്യ എന്നിവയും ക്രമീകരിച്ചിരിക്കുന്നതായി ചെയര്‍മാന്‍ സുരേഷ് നായര്‍ അറിയിച്ചു.

തുടര്‍ന്ന് മലയാള സിനിമ-സീരിയല്‍ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന നൃത്തസംഗീതകോമഡി ഷോ സൂര്യസായാഹ്നം അരങ്ങേറും. രാജ്ബബര്‍, ഷിജു, അംബികാമേനോന്‍ എന്നീ താരങ്ങള്‍ക്കൊപ്പം അമല, ശ്രീലക്ഷ്മി, സെന്തില്‍, ദീപു പാറശാല, അജിത് കോഴിക്കോട് എന്നിവരടങ്ങിയ വമ്പന്‍ താരനിരയാണ് പങ്കെടുക്കുന്നത്.

മെലഡി -അടിപൊളി ഗാനങ്ങള്‍ അവതരിപ്പിക്കാന്‍ അരുണ്‍ ഗോപന്‍, നൃത്തനിര്‍ത്യങ്ങള്‍ അവതരിപ്പിക്കാന്‍ യുവതലമുറയിലെ കലാകാരികളായ അമല, ശ്രീലക്ഷ്മി എന്നിവരും പങ്കെടുക്കും.

ഫിലിപ്പോസ് ചെറിയാന്‍, സാജന്‍ വര്‍ഗീസ്, അലക്സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, ബെന്നി കൊട്ടാരത്തില്‍, ജോര്‍ജ് നടവയല്‍, തമ്പി ചാക്കോ, ജോബി ജോര്‍ജ്, വിന്‍സെന്റ് ഇമ്മാനുവല്‍, സുധകര്‍ത്ത, ജോര്‍ജ് ജോസഫ്, രാജന്‍ സാമുവല്‍, ഈപ്പന്‍ മാത്യു, ബോബി ജേക്കബ്, കുര്യന്‍ രാജന്‍, ജോസഫ് മാണി, തോമസ് പോള്‍, ജോസഫ് ഫിലിപ്പ്, സുനില്‍ ലാമണ്ണില്‍, ക്രിസ്റി ജറാള്‍ഡ്, റോണി വര്‍ഗീസ്, മനോജ് ലാമണ്ണില്‍, കുര്യന്‍ പോളച്ചിറക്കല്‍, എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ (ചെയര്‍മാന്‍) 2675158375, ഫിലിപ്പോസ് ചെറിയാന്‍ (ജനറല്‍ സെക്രട്ടറി) 2156057310, സാജന്‍ വര്‍ഗീസ് (ട്രഷറര്‍) 2159067118. വെബ്സൈറ്റ് ംംം.ൃശമെേലേസലൃമഹമളീൃൌാ.ീൃഴ

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്