പയ്യന്നൂര്‍ സൌഹൃദവേദി വിദ്യാഭ്യാസ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Thursday, August 7, 2014 7:58 AM IST
ദമാം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പയ്യന്നൂര്‍ സൌഹൃദ വേദി മെംബര്‍മാരുടെ മക്കളെ പയ്യന്നൂര്‍ സൌഹൃദ വേദി ദമാം ചാപ്റ്റര്‍ ഒന്നാം വാര്‍ഷികത്തില്‍ ആദരിക്കുന്നു.

പയ്യന്നൂര്‍ സൌഹൃദ വേദി ദമാം ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പരമ്മല്‍ ബിജിന്‍ രാജ്, പി. അഖില ശശിധരന്‍, ലക്ഷ്മി ദാസ് പലോര എന്നിവരെയാണ് ആദരിക്കുന്നത്.

കലയേയും സാഹിത്യത്തെയും എന്നും പ്രോത്സാഹിപ്പിക്കുന്ന നാടാണ് പയ്യന്നൂര്‍. അതെ മണ്ണില്‍ നിന്നും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് പയ്യന്നൂര്‍ സൌഹൃദ വേദി ദമാം ചാപ്റ്റര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയെന്നോണമാണ് ഇത്തരത്തിലുള്ള പരിപാടിയുമായി മുന്നോട്ടു പോകുന്നത്. ഉന്നത വിദ്യാഭ്യാസ തലത്തിലേക്ക് എത്താന്‍ കഴിയാത്ത കുട്ടികളെ പ്രോത്സഹിപ്പിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സഹായിക്കുക എന്നതാണ് സൌഹൃദവേദി ഇതിലൂടെ ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം