ഫിലാഡല്‍ഫിയായില്‍ പി.സി വിഷ്ണുനാഥ് എംഎല്‍എയ്ക്ക് സ്വീകരണം ഓഗസ്റ് എട്ടിന്
Wednesday, August 6, 2014 8:07 AM IST
ഫിലാഡല്‍ഫിയ: കോണ്‍ഗ്രസിന്റെ യുവ നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ പി.സി വിഷ്ണുനാഥിന് ഫിലാഡല്‍ഫിയയിലെ പമ്പ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കുന്നു.

ഓഗസ്റ് എട്ടിന് (വെള്ളി) വൈകുന്നേരം ഏഴിന് പമ്പ ഓഫീസിലാണ് സ്വീകരണം.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെഎസ് യുവിലൂടെ വളര്‍ന്ന് കേരള യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍, കേരള യൂണിവേഴ്സിറ്റി സെനറ്റ് പ്രതിനിധി, കെഎസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാര്‍ഥി നേതാവിനുള്ള അവാര്‍ഡ് 2005 ലഭിച്ചിട്ടുണ്ട്.

പമ്പ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ആലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, റാന്നി, കോഴഞ്ചേരി നിവാസികളേയും കോണ്‍ഗ്രസ് അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പോസ് ചെറിയാന്‍ ( 215 605 7310, അലക്സ് തോമസ് 215 850 5268, ജോര്‍ജ് ഓലിക്കല്‍ 215 873 4365, ഈപ്പന്‍ മാത്യു 215 221 4138, രാജന്‍ സാമുവല്‍ 215 435 1015. ബോബി ജേക്കബ് 610 328 2950, സജി കരിംകുറ്റി 215 385 1963.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍