കുരുന്നുകള്‍ക്ക് ആത്മ നിര്‍വൃതിയേകി സമസ്ത മദ്രസകളിലെ പ്രവേശനോത്സവം
Wednesday, August 6, 2014 4:47 AM IST
മനാമ: റമദാന്‍ അവധി കഴിഞ്ഞ് ബഹ്റൈന്‍ റേഞ്ചിലെ സമസ്ത മദ്രസകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടന്നു. നവാഗതരായ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്ക് പുതിയ അഡ്മിഷനോടനുബന്ധിച്ച് നടത്തിയ പ്രവേശനോത്സവം ആത്മ നിര്‍വൃതി നല്‍കുന്നതായി.

മനാമ ഇര്‍ശാദുല്‍ മുസ്ലിമീന്‍ കേന്ദ്ര മദ്രസയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനകര്‍മവും പഠനോദ്ഘാടനവും സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നിര്‍വഹിച്ചു. മതവിജ്ഞാനം നല്‍കി മക്കളെ മാതൃകാ ജീവിത ത്തിലേക്ക് നയിക്കാന്‍ മദ്രസാ സംവിധാനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണന്നും ഈ രംഗം മക്കള്‍ക്ക് പ്രയോചനപ്രദമാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം സദസിനെ ഉദ്ബോധിപ്പിച്ചു.

എം.സി മുഹമ്മദ് മൌലവി അധ്യക്ഷത വഹിച്ചു. കുന്നോത്ത് കുമബ്ദുള്ള ഹാജി, മുസ്തഫാ കളത്തില്‍, മുഹമ്മദലി വളാഞ്ചേരി, ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൌലവി, എസ്.എം അബ്ദുള്‍ വാഹിദ്, ഇബ്രാഹിം ദാരിമി, ഖാസിം മുസ്ലിയാര്‍, ശിഹാബ് മൌലവി സംബന്ധിച്ചു. ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും സജീര്‍ പ നക്കല്‍ നന്ദിയും പറഞ്ഞു.