ഫിലാഡല്‍ഫിയ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ ഫാമിലി പിക്നിക് ഓഗസ്റ് 16ന്
Tuesday, August 5, 2014 6:16 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ അതിരൂപത സംഘടിപ്പിക്കുന്ന രണ്ടാമത് ഫാമിലി ഫണ്‍ പിക്നിക്ക് ഓഗസ്റ് 16 ന് (ശനി) രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയിരിക്കും. ഫിലാഡല്‍ഫിയ അതിരൂപതയുടെ ദൈവിക പഠന കേന്ദ്രമായ സെന്റ് ചാള്‍സ് ബൊറോമിയോ സെമിനാരിയോടനുബന്ധിച്ചുളള പാര്‍ക്കില്‍ (100 ണ്യിിലീീംറ ഞീമറ, ണ്യിിലീീംറ ജഅ 19096) വച്ചായിരിക്കും പിക്നിക്കും മറ്റു കലാകായിക പരിപാടികളും അരങ്ങേറുക.

അതിരൂപതയുടെ അജപാലന പരിധിയില്‍ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്യുണിറ്റികളെയെല്ലാം ഒന്നിപ്പിച്ച് നടത്തുന്ന ഈ പിക്നിക്, അതിരൂപതയുടെ ഓഫീസ് ഫോര്‍ പാസ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്സ് ആന്‍ഡ് റഫ്യൂജീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ് സ്പോണ്‍സര്‍ ചെയ്യുന്നത്. ഈ പിക്നിക്കില്‍ എല്ലാ എത്നിക്ക് സമൂഹങ്ങള്‍ക്കും പങ്കെടുക്കുന്നതിനും തങ്ങളുടെ സംസ്കാരവും പൈതൃകവും മറ്റു സമൂഹങ്ങള്‍ക്കു കൂടി മനസിലാക്കി കൊടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും.

മൈഗ്രന്റ് സമൂഹങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും പരസ്പര സ്നേഹത്തിലും സഹകരണത്തിലും വസിക്കുന്നതിനും ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും ഓരോ കുടിയേറ്റ സമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുളളവര്‍ക്കു കൂടി അനുഭവ വേദ്യമാക്കുന്നതിനും ഉദ്ദേശിച്ചുളള ഈ പിക്നിക്കില്‍ പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. ഓരോ കമ്യുണിറ്റിയും അവരുടെ തനതായ ഭക്ഷണ വിഭവങ്ങള്‍ തയാറാക്കി കൊണ്ടുവന്ന് മറ്റുളളവരുമായി പങ്കുവച്ചു കഴിക്കേണ്ടതാണ്. തങ്ങളുടെ തനതു കലാരൂപങ്ങള്‍ പാട്ടിലൂടെയും നൃത്തരൂപങ്ങളിലൂടെയും സ്കിറ്റ് രൂപത്തിലും അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും. പങ്കെടുക്കുന്ന ഓരോ വ്യക്തിയില്‍ നിന്നും ഒരു ഡോളര്‍ സംഭാവന പ്രതീക്ഷിക്കുന്നു.

പ്രവാസികളായി ഫിലാഡല്‍ഫിയായില്‍ താമസ മുറപ്പിച്ചിട്ടുളള എല്ലാ എത്നിക്ക് കത്തോലിക്കാ സമൂഹങ്ങള്‍ക്കും തങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുളള ക്രമീകരണങ്ങള്‍ അതിരൂപത വര്‍ഷങ്ങളായി നല്‍കി വരുന്നതോടൊപ്പം പ്രവാസി കത്തോലിക്കര്‍ക്ക് സ്വന്തമായി ആരാധനാലയങ്ങള്‍ വാങ്ങുന്നതിനുളള സഹായ സഹകരണങ്ങളും അതിരൂപത കൊടുത്തു വരുന്നു. ഇന്ത്യന്‍ കത്തോലിക്കരെ കൂടാതെ ബ്രസീല്‍, ഇന്തോനേഷ്യ, ഹെയ്ത്തി, നൈജീരിയ, ലൈബീരിയ, കൊറിയ, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള മൈഗ്രന്റ് കാത്തലിക്കരും നേറ്റീവ് അമേരിക്കന്‍ ഇന്ത്യന്‍ കത്തോലിക്കരും അതിരൂപതയില്‍ ഉണ്ട്.

ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ഫാ. തോമസ് മലയില്‍, ഫാ. ഡോ.മാത്യു മണക്കാട്ട്, ഫാ.രാജു പിളള എന്നിവര്‍ യഥാക്രമം ആത്മീയ നേതൃത്വം നല്‍കുന്ന സെന്റ് തോമസ് സീറോ മലബാര്‍, സെന്റ് ജൂഡ് സീറോ മലങ്കര, സെന്റ് ജോണ്‍ ന്യുമാന്‍ ക്നാനായ മിഷന്‍, ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക്ക് മിഷന്‍ എന്നീ ഭാരതീയ പാരമ്പര്യത്തിലുളള കത്തോലിക്കാ വിഭാഗങ്ങള്‍ മറ്റ് മൈഗ്രന്റ് കത്തോലിക്കര്‍ക്കൊപ്പം സജീവമായി ഈ പിക്നിക്കില്‍ പങ്കെടുക്കും. പിക്നിക്കിന്റെ വിജയത്തിനായി എല്ലാ എത്നിക്ക് വിഭാഗങ്ങളുടെയും പ്രതിനിധികളടങ്ങിയ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഛളളശരല ളീൃ ജമീൃമഹ രമൃല ളീൃ ങശഴൃമി & ഞലളൌഴലല 215 587 3540 അൃരവറശീരലലെ ീള ജവശഹമറലഹുവശമ.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍