ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ അല്‍ബാഹ സന്ദര്‍ശനം ഓഗസ്റ് എട്ടിന്
Tuesday, August 5, 2014 6:16 AM IST
ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ സംഘം ഓഗസ്റ് എട്ടിന് (വെള്ളി) അല്‍ബാഹ സന്ദര്‍ശിക്കും. രാവിലെ 8.30 മുതല്‍ ഉച്ചക്ക് 11 വരെയും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടു വരെയും സേവനം ഉപയോഗപ്പെടുത്താം.

അല്‍ബാഹയിലെ ഹോട്ടല്‍ സുല്‍ഫാനിലാണ് സംഘം ക്യാമ്പ് ചെയ്യുക. ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍: 0177251053

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍