കിഡ്നി അവയര്‍നസ് ക്യാമ്പ് നടത്തി
Tuesday, August 5, 2014 6:15 AM IST
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയില്‍ കിഡ്നി സംബന്ധമായ രോഗങ്ങളെക്കുറിച്ചും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും പ്രതിനിധികളെ കുറിച്ചുമുളള സെമിനാര്‍ നടത്തി. കോട്ടയത്ത് നിന്നെത്തിയ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍, സെമിനാറിന് നേതൃത്വം നല്‍കി. ഒപ്പം കേരളത്തില്‍ വിവിധ പ്രദേശങ്ങളിലായി കിഡ്നി സംബന്ധമായ മെഡിക്കല്‍ ക്യാമ്പുകളെ കുറിച്ച് വിശദീകരിച്ചു.

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇത്തരത്തിലുളള ക്യാമ്പുകള്‍ നടത്തുന്നതിന് സഹായ ഹസ്തവുമായി ധാരാളം ആളുകള്‍ എത്തുകയുണ്ടായി. ഇത്തരത്തിലുളള മെഡിക്കല്‍ ക്യാമ്പുകളുടെ ഫണ്ട് സമാഹരണം പീറ്റര്‍ കുളങ്ങരയില്‍ നിന്ന് ചെക്ക് സ്വീകരിച്ചുകൊണ്ട് ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു.

സ്റ്റീഫന്‍ കിഴക്കേകുറ്റ്, കുര്യന്‍, രാജു നെടിയകാല, ജോസ് കരികുളം, ജോസ് പിണര്‍ക്കയില്‍, ജെയിംസ് കിഴക്കേ വാലയില്‍, ഡൊമിനിക്, തോമസ് ഐക്കരപറമ്പില്‍, ജോണ്‍ പാട്ടപ്പതി, സാബു നടുവീട്ടില്‍, തോമസ് ആലുങ്കല്‍ എന്നിവരുടെ സഹായത്താല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കിഡ്നി അവയര്‍നസ് ക്യാമ്പുകള്‍ നടത്തുന്നു.

വ്യത്യസ്തമായ രീതിയില്‍ ആതുര സേവനം ചെയ്യുന്ന കിഡ്നി ഫൌണ്േടഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സെമിനാറില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി