നിതാഖാത്ത് വ്യവസ്ഥ: രണ്ടു ലക്ഷം സ്ഥാപനങ്ങള്‍ അടച്ചു പുട്ടി
Tuesday, August 5, 2014 6:13 AM IST
ദമാം: സൌദി തൊഴില്‍ മന്ത്രാലയം തൊഴില്‍ മേഖലയില്‍ നടപ്പാക്കിയ നിതാഖാത്ത് പരിഷ്കാരം മൂലം രണ്ടുലക്ഷം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി സൌദി തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിതാഖാത്ത് വ്യവസ്ഥ പ്രകാരമുള്ള സ്വദേശിവത്കരണം നടപ്പാക്കാത്തതിന്റെ പേരില്‍ രണ്ടു ലക്ഷത്തി 118 സ്ഥാപനങ്ങള്‍ അടിച്ചു പൂട്ടേണ്ടി വന്നിട്ടുണ്ട്.

നിതാഖാത്ത് വ്യവസ്ഥ പ്രാകാരം 589253 പേര് ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ 52415 പേര്‍ സ്വദേശികളാണ്. സൌദിയിലെ 17314 സ്ഥാപനങ്ങള്‍ ചുവപ്പ് വിഭാഗത്തിലാണ് 16498 സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലാണ്. 29 ഓളം സ്ഥാപനങ്ങള്‍ വന്‍കിട വിഭാഗത്തില്‍പെട്ടവയുമാണ്.

സൌദിയിലെ 19637 സ്ഥാപനങ്ങള്‍ മഞ്ഞ വിഭാഗത്തില്‍പെട്ടവയാണ്, ഇവയില്‍ 16654സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 2833 സ്ഥാപനങ്ങള്‍ മധ്യ വിഭാഗത്തിലും 146 സ്ഥാപനങ്ങള്‍ വലിയ വിഭാഗത്തിലും പെടുന്നവയാണ്. നാലു സ്ഥാപനങ്ങള്‍ വന്‍കിട വിഭാഗത്തില്‍പെടുന്നവയാണ്.

2013 ല്‍ പച്ച വിഭാഗത്തെ കുറഞ്ഞ പച്ച. കുടിയ പച്ച. ചെറുകിട പച്ച എന്നിങ്ങനെ മുന്നായി തരം തിരിച്ചു.

2013 ലെ കണക്കനുസരിച്ച് സൌദിയില്‍ 1778985 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2012 ല്‍ 1979103 സ്ഥാപനങ്ങളാണ് സൌദിയിലുണ്ടായിരുന്നത്. 255833 തൊഴിലാളികള്‍ ജോലി ചെയ്യുന്നത് 10 ഉം അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് 14.4 ശതമാനത്തോളം വരുമിത്.

10 ല്‍ താഴെയുള്ള വിഭാഗം മേല്‍പറയപ്പെട്ട നിതാഖാത്ത് വ്യവസ്ഥ ബാധകമല്ല. ഈ വിഭാഗം സ്ഥാപനങ്ങള്‍ വെള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഈ വിഭഗത്തില്‍ 1523152 തൊഴിലാളികള്‍ ജോലി ചെയ്യുന്നു. മൊത്തം തൊഴിലാളികളില്‍ 58.6 ശതമാനം വരുമിത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം