നവയുഗം ക്രിക്കറ്റ് ചലഞ്ച് 2014 ന് ഗംഭീര തുടക്കം
Monday, August 4, 2014 8:02 AM IST
ജുബൈല്‍ : നവയുഗം ജുബൈല്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജുബൈല്‍ മാര്‍ക്കറ്റിനുസമീപം ആരംഭിച്ച 'ക്രിക്കറ്റ് ചലഞ്ചിനു' ഗംഭീര തുടക്കമായി.

വെള്ളി രാവിലെ ആറിന് ഒസിസി ജുബൈലും ഗള്‍ഫ് ഏഷ്യ ബോയ്സും ഗ്രൌണ്ടില്‍ അണി നിരന്നപ്പോള്‍ വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനാ നേതാക്കളുടെയും മറ്റു വ്യക്തികളുടെയും നൂറുകണക്കിന് കായിക പ്രേമികളുടെയും സാന്നിധ്യത്തില്‍ നവയുഗം കേന്ദ്ര കമ്മിറ്റിയുടെ രക്ഷാധികാരി ടി.പി. റഷീദ് ഉദ്ഘാടനം നിര്‍വഹിച്ചു. അഷ്റഫ് കൊടുങ്ങല്ലൂര്‍ ടീംഅംഗങ്ങളെ പരിചയപ്പെട്ടുകൊണ്ട് മത്സരത്തിനു തുടക്കം കുറിച്ചു. എം.ജി.മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റിയുടെ രക്ഷാധികാരി ടി.സി. ഷാജി, നവയുഗം പ്രസിഡന്റ് മുഹമ്മദ് ലിസാന്‍, ജനറല്‍ സെക്രട്ടറി ടി.എ. തങ്ങള്‍, സംഘാടക സമിതി ചെയര്‍മാന്‍ പുഷ്പകുമാര്‍, കെ.ആര്‍. സുരേഷ്, ദീപു, ശ്രീരാജ്, രാജേഷ്, എം.എസ്. മുരളി, രാജേഷ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

സംഘാടക സമിതി കണ്‍വീനര്‍ ബിറ്റോ അറയ്ക്കല്‍ സ്വാഗതവും ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത്ത് സത്യന്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന മത്സരത്തില്‍ ഒസിസി ജുബൈല്‍ ഗള്‍ഫ് ഏഷ്യ ബോയ്സിനെ 96 റണ്‍സിനും ഈഗിള്‍ ഇലവന്‍ ഫൈസലിയ ദമാം എഐജി ജുബൈലിനെ

ആറു വിക്കറ്റിനും പരാജയപ്പെടുത്തി. വൈകീട്ട് നടന്ന മത്സരത്തില്‍ ആന്ധ്ര ചലഞ്ചേഴ്സ് 24 റണ്‍സിന് എസ്എഫ് ടൈഗേഴ്സിനെയും ഡിസേര്‍ട്ട് വാരി എര്‍സ് അഞ്ചു വിക്കറ്റിനു ഗാലക്സിയെയും പരാചയപ്പെടുത്തി. മാന്‍ ഓഫ് ത മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട നസീം (ഈഗിള്‍ ഇലവന്‍ ദമാം) സീഫന്‍ (ഓസിസി) അമ്മമുത്തു (ഡിസേര്‍ട്ട് വാരിയേഴ്സ്) സിന്‍സിന (ആന്ധ്ര ചലഞ്ചേഴ്സ്) എന്നിവര്‍ക്ക് മുഹമ്മദ് ലിസാന്‍, എം.ജി. മനോജ്, കെ. ആര്‍. സുരേഷ്, വി.എ. ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫ്യകാര്‍ സമ്മാനിച്ചു. ഷാഫി, ഗിരീഷ്, ഷിബിന്‍, നൌഷാദ്, രഞ്ജിത്ത്, അഖിലേഷ്, വിഷ്ണുമോഹന്‍, ഹരികൃഷ്ണന്‍, രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം