'എല്ലാ വിമാനത്താവളങ്ങളിലും ഇലക്ട്രോണിക് കവാടങ്ങള്‍ ഉടന്‍ സ്ഥപിക്കും'
Monday, August 4, 2014 7:55 AM IST
ദമാം: സൌദിയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇലക്രോണിക് കവാടങ്ങള്‍ സ്ഥാപിക്കുമെന്ന് സൌദി ജവാസാത്ത് മേധാവി കേണല്‍ സുലൈമാന്‍ അബ്ദുള്‍ അസീസ് അല്‍ യഹ് യീ അറിയിച്ചു. വിമാനത്താവളങ്ങളില്‍ ഈ കവാടങ്ങള്‍ നടപ്പിലാക്കുന്നതോടെ വ്യാജ യാത്രാ രേഖകളുമായി കടന്നുവരുന്നവര്‍ ഉടന്‍തന്നെ പിടിക്കപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലക്ഷകണക്കിന് ഹജ്ജ് ഉംറ തീര്‍ഥാടകരെത്തുന്ന ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ 20 ഇലക്രോണിക് കവാടങ്ങള്‍കൂടി സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വനിതാ യാത്രക്കാര്‍ക്കായി സൌദിയിലെ വിമാനത്താവളങ്ങളില്‍ കുടുതല്‍ വനിതാ ജീവനക്കാരെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വനിതകള്‍ക്ക് ഇതിനാവശ്യമായ പരിശീലനങ്ങളും നല്‍കും. സൌദി ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ഷിറില്‍ ഇതിനകം 30 ലക്ഷം പേര് രജിസ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു.

അബ്ഷിറില്‍ രജിസ്റര്‍ ചെയ്യാത്ത സ്വദേശികളും വിദേശികളും എത്രയും വേഗം രജിസ്റര്‍ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

വിമാനത്താവളങ്ങളില്‍ യാത്രാ നടപടികള്‍ ലഘൂകരിക്കുന്നതിന് മുഖം, കൈ വിരല്‍ അടയാളങ്ങള്‍ ആവശ്യമായതിനാല്‍ അഹ് വാലുല്‍ മദനി ഓഫീസുകളിലെത്തി അവ രേഖപ്പെടുത്താന്‍ അദ്ദേഹം സ്വദേശികളെ ഉപദേശിച്ചു.

സൌദിയിലെ വിവിധ മേഖലകളിലുള്ള ജവാസാത്ത ഓഫീസുകളില്‍ സ്വദേശികളുടെ പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്കുവേണ്ടി 13 വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് അദ്ദേഹം അറിയിച്ചു.

വിമാനത്തവാളങ്ങളിലും വിവിധ കവാടങ്ങളിലും ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഹോട്ട് ലൈന്‍ കാമറകള്‍ സഥാപിച്ചിട്ടുണ്ടന്ന് അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം