ലാനയെ നവീകരിച്ച് ഷാജഹാന്‍
Monday, August 4, 2014 7:40 AM IST
ന്യൂയോര്‍ക്ക്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) കൈവരിച്ച നേട്ടത്തിന്റെ രജതരേഖകളാണ് ജൂലൈ മാസം മലയാള സാഹിത്യ പ്രവര്‍ത്തക ചക്രവാളം ദര്‍ശിച്ചത്. തിരൂര്‍ എന്ന വാക്കിന്് ദിവ്യജീവനെന്ന് അര്‍ത്ഥം പറയാമെങ്കില്‍ തിരൂരില്‍ സമാപിച്ച ലാനാ കേരള സമ്മേളനത്തിലൂടെ ലാനയുടെ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടവും സെക്രട്ടറി ജോസ് ഓച്ചലില്‍ ഉള്‍പ്പെടെയുള്ളവരും സാധിച്ചത് ലാനയിലെ നവീന ദിനങ്ങളുടെ തിരുപിറവിയാണ്.

ലാനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിയമാവലിയിലുള്ളത് ഇപ്രകാരമാണ്:

1 നോര്‍ത്ത് അമേരിക്കയിലുള്ള മലയാളം എഴുത്തുകാരുടെ സാഹിത്യ സര്‍ഗ ശേഷിയെ പ്രതിനിധാനം ചെയ്യുക/പരിപോഷിപ്പിക്കുക.

2 നോര്‍ത്ത് അമേരിക്കയിലുള്ള കലാനൈപുണികളെ പ്രോത്സാഹിപ്പിക്കുക.

3 എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുക, അങ്ങനെ അവരെ പ്രോത്സാഹിപ്പിക്കുക

4 പ്രഗത്ഭരായ എഴുത്തുകാരെയും കലാകാരന്മാരെയും അവരുടെ സര്‍ഗ സൃഷ്ടികളെയും അംഗീകരിച്ച് ആദരിക്കുക.

5 മലയാള സാഹിത്യത്തിലെ മികച്ച കൃതികളെ ഇംഗ്ളീഷിലേക്കും ഇംഗ്ളീഷിലെ കിടയറ്റ രചനകളെ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുക.

6 വിദേശങ്ങളിലും വിശേഷിച്ച് കേരളത്തിലുമുള്ള എഴുത്തുകാരുമായും സാഹിത്യ സംഘടനകളുമായും ആശയ വിനിമയവും സഹകരണവും സ്ഥാപിക്കുകയും ഇത്തരം സംഘടനകളും വ്യകക്കതികളും കൂടിയിരുന്നുള്ള സാഹിത്യ സെമിനാറുകളും ചര്‍ച്ചകളും പണിപ്പുരകളും സംഘടിപ്പിക്കുകയും ചെയ്യുക.

ജൂലൈ 2014 ലൂടെ ലാനക്ക് ദിവ്യ ജീവന്‍ പകരുന്ന നൂതന രീതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. എം.ടി, സക്കറിയ, സി. രാധാകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍, അക്ബര്‍ കക്കട്ടില്‍, കെ. ജയകുമര്‍, സിനിമാ പ്രതിഭ കമല്‍, പാറക്കടവില്‍, കെ.പി രാമനുണ്ണി എന്നീ നിര ഒരേ വേദിയില്‍ അണിനിരന്നത് ലാനയെ അവര്‍ എത്ര പ്രതീക്ഷയോടെയാണ് കരുതുന്നത് എന്നതിന്റെ സൂചകമാണ്.

ഫിലഡല്‍ ഫിയയില്‍നിന്നുള്ള ഐശ്വര്യ, അമേയ, മഹിമ എന്നിവരും കലാമണ്ഡലത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച മോഹിനിയാട്ടം, ഭരതനാട്യം, കൂത്ത്, കഥകളി എന്നീ കേളീ രൂപങ്ങളും, നിളാ തീരത്തൂടെയുള്ള യാത്രയും, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ (ഏബ്രഹം തെക്കേമുറി, സരോജാ വര്‍ഗീസ്, അബ്ദുള്‍ പുന്നയൂര്‍ക്കളം, മീനു എലിസബത്ത്, ഷാജന്‍ ആനിത്തോട്ടം, സോജന്‍) പുസ്തക പ്രകാശനങ്ങളൂം എല്ലാം ലാനായുടെ കര്‍മ പരിപാടികളുടെ പൂവിതളിടലായി. കേരള സാഹിത്യ അക്കാഡമിയും കേരള കലാമണ്ഡലവും തിരൂരെ തുഞ്ചന്‍ പറമ്പും അമേരിക്കന്‍ മലയാളത്തെ ഉറ്റു നോക്കുന്നു...

റിപ്പോര്‍ട്ട്: ജാര്‍ജ് നടവയല്‍