ഷിക്കാഗോ സെന്റ് മേരീസില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു
Saturday, August 2, 2014 8:11 AM IST
ഷിക്കാഗോ: കേരള കത്തോലിക്കാ സഭയിലേയും ഭാരതത്തിന്റെ ആദ്യത്തെ വിശുദ്ധയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലും ആചരിച്ചു.

ഞായറാഴ്ച 10 ന് നടന്ന തിരുനാള്‍ കുര്‍ബാനയില്‍ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് കാര്‍മികത്വം വഹിച്ചു. അസി. വികാരി ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ സന്ദേശം നല്‍കി. ലദീഞ്ഞോടുകൂടി ആരംഭിച്ച തിരുനാളില്‍ ഇടവകയിലെ നിരവധി ആളുകള്‍ പ്രസുദേന്തിമാരായിരുന്നു. ആയിരത്തോളം ആളുകള്‍ പങ്കെടുത്ത തിരുനാളിന് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനുമുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി