പോണ്ടിച്ചേരി സ്വദേശി കുവൈറ്റില്‍ മരിച്ചു
Saturday, August 2, 2014 8:07 AM IST
കുവൈറ്റ് സിറ്റി: പോണ്ടിച്ചേരി സ്വദേശി കുവൈറ്റില്‍ മരിച്ചു. ജോയിന്റ് ഓപ്പറേഷനില്‍ ഇമ്കോ കമ്പനിയില്‍ ടെക്നിക്കല്‍ അസിസ്റന്റ് ആയി ജോലി ചെയ്യുകയായിരുന്ന പോണ്ടിച്ചേരി സ്വദേശി ഭൂപതി രാജിനെ താമസസ്ഥലത്തിനടുത്ത് പരിക്കേറ്റ നിലയില്‍ കണ്െടത്തുകയായിരുന്നു. ഉടന്‍തന്നെ പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന് ഭാര്യയും ആറുമാസം പ്രായമുള്ള ഒരു മകളും ഉണ്ട്.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍