നവയുഗം ക്രിക്കറ്റ് ചലഞ്ച് 2014: ഓഗസ്റ് ഒന്നിന് ജുബൈലില്‍ തുടക്കം കുറിക്കും
Friday, August 1, 2014 6:27 AM IST
ജുബൈല്‍: പ്രമുഖ പ്രവാസി സംഘടനയായ നവയുഗം സാംസ്കാരിക വേദി ജുബൈല്‍ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്തില്‍ നവയുഗം ക്രിക്കറ്റ് ചലഞ്ച് 2014 ന് ഓഗസ്റ് ഒന്നിന് (വെള്ളി) തുടക്കമാകും. രാവിലെ ആറിന് ജുബൈല്‍ ഒസിസിയും ഗള്‍ഫ് ഏഷ്യ വോയിസ് ജുബൈലും തമ്മിലാണ് ആദ്യ മത്സരം.

ജുബൈല്‍ മര്‍കെട്ടിനു സമീപമുള്ള ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടക്കുന്ന മത്സരം ജുബൈല്‍ പ്രമുഖനായ മിസ്റര്‍ നാസര്‍ അല്‍ മിശാല്‍ ഫ്ളാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിര്‍വഹിക്കും. കലാ കായിക സാംസ്കാരിക രംഗത്തുള്ള പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഓഗസ്റ് ഒന്നു മുതല്‍ 29 വരെ നടക്കുന്ന മത്സരത്തില്‍ സൌദി അറേബ്യയിലെ പതിനാറു പ്രമുഖ ടീമുകള്‍ മത്സരിക്കും.

ഓഗസ്റ് 29 ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 5001 റിയാലും ട്രോഫിയും 2500 റിയാലും ട്രോഫിയും പാരിതോഷികമായി ലഭിക്കും. കായിക രംഗത്ത് പ്രവാസികളായ യുവജനങ്ങളുടെ കഴിവുകളെ കണ്െടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ചിട്ടുള്ള ഈ ടൂര്‍ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതിയുടെ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം