നിയുക്ത മെത്രാന്‍ ജോയി ആലപ്പാട്ടിനെ ഫൈന്‍ ആര്‍ട്സ് ക്ളബ് അഭിനന്ദിച്ചു
Friday, August 1, 2014 6:19 AM IST
ന്യൂജേഴ്സി : സീറോ മലബാര്‍ സഭയുടെ ഷിക്കാഗോ രൂപത സഹായ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട ജോയി ആലപ്പാട്ടിനെ ന്യജേഴ്സി ഫൈന്‍ ആര്‍ട്സ് മലയാളം ക്ളബ് അഭിനന്ദിച്ചു.

ന്യൂമില്‍ഫോര്‍ഡ്, ഗാര്‍ഫീല്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ് എന്നീ മിഷന്‍ പാരിഷുകളില്‍ അസോസിയേറ്റ് പാസ്റ്ററായിരുന്ന കാലത്ത് ഫൈന്‍ ആര്‍ട്സ് മലയാളം ക്ളബിന്റെ എല്ലാ കലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായിരുന്ന ജോയി അച്ചന്റെ ജീവിത പന്ഥാവിലേക്ക് ഊളിയിട്ടുകൊണ്ട് പ്രസിഡന്റ് ജിജി ഏബ്രഹാം പ്രസംഗിച്ചു.

പരാമസില്‍ പ്രത്യേകമായി കൂടി ക്ളബിന്റെ മാനേജിങ് കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അഭിനന്ദന പ്രമേയം അവതരിപ്പിക്കുകയും യോഗം അവസാനിക്കുകയും ചെയ്തു.

ഫൈന്‍ ആര്‍ട്സ് മലയാളം ക്ളബ് നാടകാവതരണ രംഗത്ത് പുലര്‍ത്തുന്ന മികവിനെയും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവരുടെ കഴിവിനെയും കൃത്യനിഷ്ഠയുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്കാന്തിയെയും നിരവധി സ്റ്റേജുകളില്‍ അച്ചന്‍ പ്രകീര്‍ത്തിച്ചിരുന്നത് പ്രാസംഗികര്‍ എടുത്തു പറഞ്ഞു.

തികഞ്ഞ കലാകാരന്‍ കൂടിയായ ജോയി അച്ചന്‍ ഗാനരചയിതാവെന്ന നിലയിലും പ്രശോഭിച്ചിരുന്നത് ക്ളബ് പേട്രണ്‍ പി. ടി. ചാക്കോ അനുസ്മരിച്ചു. ട്രഷറര്‍ എഡിസണ്‍ ഏബ്രഹാം, മുന്‍ പ്രസിഡന്റ് ജോസ് കുറ്റോലമഠം, മുന്‍ സെക്രട്ടറി സാമുവല്‍ പി. എബ്രഹാം, മുന്‍ കമ്മിറ്റി അംഗം ജോസ് കാഞ്ഞിരപ്പളളി എന്നിവരും അനുഭവങ്ങള്‍ പങ്കുവച്ചു.