79-ാമത് സാഹിത്യ സല്ലാപത്തില്‍ കെ.വി. ബേബിമാഷിന്റെ 'ചൊല്‍ക്കാഴ്ച'
Friday, August 1, 2014 6:18 AM IST
ഡാളസ്: ഓഗസ്റ് രണ്ടിന് (ശനി) സംഘടിപ്പിക്കുന്ന എഴുപത്തിയൊന്‍പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ സുപ്രസിദ്ധ മലയാള കവിയും തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളജിലെയും തൃശൂര്‍ സെന്റ് തോമസ് കോളജിലെയും ആംഗലേയ വിഭാഗം അധ്യാപകനുമായിയുന്ന കെ. വി. ബേബിമാഷിന്റെ നേതൃത്വത്തില്‍ 'ചൊല്‍ക്കാഴ്ച' നടത്തുന്നതാണ്.

കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും ധാരാളം മലയാള കവികള്‍ ഈ ചൊല്‍ക്കാഴ്ചയില്‍ പങ്കെടുത്തു കവിതകള്‍ അവതരിപ്പിക്കും. മലയാള കവിതാ ശ്രവണത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ 26ന് (ശനി) സംഘടിപ്പിച്ച എഴുപത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ 'അമേരിക്കയിലെ മലയാള ഭാഷാ പഠനം' എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ അമേരിക്കന്‍ മലയാളിയും അന്തര്‍ദ്ദേശിയ മലയാളഭാഷാ പഠന കേന്ദ്രത്തിലെ മലയാളം സ്കൂളുകളുടെ മുഖ്യസംഘാടകനും ന്യൂയോര്‍ക്കിലെ ഗുരുകുലം മലയാളം സ്കൂളിന്റെ പ്രധാന കാര്യവാഹിയുമായ ജെ. മാത്യൂസ് ആണ് പ്രബന്ധം അവതരിപ്പിച്ചത്. പ്രബന്ധാവതരണവും തുടര്‍ന്ന് അമേരിക്കയില്‍ വിവിധ മലയാള പഠന കേന്ദ്രങ്ങള്‍ നടത്തിയ അനുഭവത്തില്‍ നിന്നും അവതരിപ്പിക്കപ്പെട്ട ചിന്തകളും വളരെ വിജ്ഞാനപ്രദമായിരുന്നു. സ്വന്തം കാര്യം സിന്ദാബാദ് എന്ന മട്ടില്‍ നടക്കുന്ന മലയാളികള്‍ക്കിടയില്‍ അന്തര്‍ദ്ദേശിയ മലയാളഭാഷാ പഠന കേന്ദ്രം പോലെയുള്ള പൊതുകാര്യങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലാ എന്നും മറ്റുമുള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.

ചെറിയാന്‍ കെ. ചെറിയാന്‍, മനോഹര്‍ തോമസ്, പ്രഫ. എം.ടി. ആന്റണി, ജോര്‍ജ് മണ്ണിക്കരോട്ട്, ഡോ. ജോസഫ് ഇ. തോമസ്, ഡോ. തെരേസാ ആന്റണി, എം.സി. ചാക്കോ മണ്ണാര്‍കാട്ടില്‍, കെ.വി. ബേബിമാഷ്, എ.സി. ജോര്‍ജ്, ഡോ. എന്‍.പി. ഷീല, മൈക്ക് മത്തായി, ത്രേസ്യാമ്മ നാടാവള്ളില്‍, കെ.കെ. ജോണ്‍സന്‍, സജി കരിമ്പന്നൂര്‍, യു.എ. നസീര്‍, മോന്‍സി കൊടുമണ്‍, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, പി.വി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ഓഗസ്റ് ഒന്നു മുതല്‍ സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ വിളിക്കേണ്ട ടെലിഫോണ്‍ നമ്പര്‍ മാറിയിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 18572320476 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8133893395.