മലപ്പുറം സ്വദേശി കുവൈറ്റില്‍ തൂങ്ങിമരിച്ച നിലയില്‍
Friday, August 1, 2014 6:17 AM IST
കുവൈറ്റ് സിറ്റി: മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തി. മലപ്പുറം തിരുര്‍ സ്വദേശി മൂസയെയാണ് (42) ഫര്‍വാനിയ 45ാം നമ്പര്‍ അര്‍ബീദ് ബില്‍ഡിംഗിലെ ആറാം നിലയിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്തിെയത്.

മിസ്റര്‍ ബേക്കില്‍ ജീവനക്കാരനായ മൂസക്ക് ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യമുണ്ടാവാറുണ്ടത്രെ. ഇതേതുടര്‍ന്ന് ചിലപ്പോള്‍ തുടര്‍ച്ചയായ നാലോ അഞ്ചോ ദിവസം ജോലിക്ക് പോവാറില്ല. ഇതറിയാവുന്ന സ്പോണ്‍സര്‍ ഇയാളുടെ ശമ്പളമൊന്നും കുറയ്ക്കാറുമില്ലായിരുന്നു.

ജ്യേഷ്ഠനോടൊപ്പം ബാച്ച്ലര്‍ മുറിയില്‍ താമസിക്കുന്ന മൂസ വ്യാഴാഴ്ചയയും ജോലിക്ക് പോയിരുന്നില്ല. വൈകിട്ട് ജ്യേഷ്ഠന്‍ ജോലി കഴിഞ്ഞെത്തി വാതില്‍ തുറന്നപ്പോള്‍ മൂസ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. രണ്ട് കട്ടിലുകള്‍ മറിച്ചിട്ട് ഒന്നിന് മുകളില്‍ ഒന്നായിവച്ച് അതിന്റെ കാലില്‍ തൂങ്ങിയ നിലയിലായിരുന്നു. പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. രണ്ടു പെണ്‍മക്കളുള്ള മൂസ മൂത്ത മകളുടെ വിവാഹം നടത്താനായി നാട്ടില്‍ പോയി രണ്ടാഴ്ച മുമ്പാണ് മടങ്ങിയത്തിെയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍