സാന്‍ഹോസെ ഇടവക ക്നാനായ സമുദായത്തിന് മാതൃക
Thursday, July 31, 2014 8:50 AM IST
സാന്‍ഹാസെ: രണ്ട് വര്‍ഷം മുന്‍പ് സാന്‍േഹാസെയിലെ ക്നാനായ മക്കള്‍ ഒരു ഹൃദയവും ഒരു മനസുമായി ഒന്നിച്ചു നിന്നപ്പോള്‍ സ്ഥാപിതമായ ദേവാലയം അന്നു മുതല്‍ നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മക്കള്‍ക്ക് മാതൃകയാകുന്നു.

ക്നാനായ സമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം ആത്മീയ ഉണര്‍വിനായി ഒറ്റക്കെട്ടായി ജനങ്ങള്‍ ദേവാലയവുമായി സഹകരിക്കുന്നു. ഇവിടെ കൂടിയ പാരീഷ് കൌണ്‍സിലിന്റെയും ചര്‍ച്ച് എക്സിക്യൂട്ടീവിന്റെയും യോഗങ്ങളില്‍ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായി അസോസിയേഷന് (ഗഇഇചഇ) പള്ളിയുടെ ഒരു ഓഫീസ് വിട്ടുകൊടുക്കുവാന്‍ തീരുമാനിച്ചു. പ്രസ്തുത തീരുമാനം വികാരി ഫാ.ജോസ് ക്നാനായ റീജിയണ്‍ വികാരിമാരുമായി ചര്‍ച്ച നടത്തുകയും സംഘടനയുടെ ഉപയോഗത്തിനായി ഓഫീസ് വിട്ടുകൊടുക്കുകയും ചെയ്തു. ഈ മാതൃക സഭയും സംഘടനയും ഒന്നിച്ച് ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കണം എന്നുള്ള മൂലക്കാട്ട് പിതാവിന്റെ വാക്കുകളെ പ്രവാര്‍ത്തികമാക്കുന്നതാണെന്ന് പിആര്‍ഒ വിപിന്‍ അഭിപ്രായപ്പെട്ടു. വികാരി ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത് ഞായറാഴ്ചത്തെ വി.കുര്‍ബാനയ്ക്കു ശേഷം ഗഇഇചഇ ഓഫീസ് വെഞ്ചരിച്ച് പ്രസിഡന്റ് ജോസ് മാമ്പള്ളിന് താക്കോല്‍ കൈമാറി.

സാന്‍ഹോസിലെ ഇടവകക്കാരു നടവിളിച്ച്, പുരാതന പാട്ടുപാടി ആഘോഷം പങ്കുവച്ചു. ഇത് മറ്റ് ഇടവകകള്‍ക്കും സംഘടനകള്‍ക്കും മാതൃകയാകട്ടെ എന്ന് ഫാ. ജോസ് ആശംസിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം