എസ്എംസിഎ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, July 31, 2014 8:47 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഡബിള്‍സ് വിഭാഗത്തിലുള്ള മത്സരങ്ങള്‍ ഓഗസ്റ്റ് 23ന് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. പുരുഷ വിഭാഗം ജേതാക്കള്‍ക്ക് 501 ഡോളര്‍ പാരിതോഷികവും ട്രോഫിയും റണ്ണേഴ്സ് അപ്പിന് 251 ഡോളര്‍ പാരിതോഷികവും ട്രോഫിയും ലഭിക്കും. വനിതാ വിഭാഗം ജേതാക്കള്‍ക്ക് 201 ഡോളര്‍ പാരിതോഷികവും ട്രോഫിയും റണ്ണേഴ്സ് അപ്പിന് 101 ഡോളര്‍ പാരിതോഷികവും ട്രോഫിയും ലഭിക്കും. മത്സരത്തിനുള്ള രജിസ്ട്രേഷന്‍ ഫീസ് യഥാക്രമം 50 ഡോളറും 25 ഡോളറും ആയിരിക്കും.

ജോസഫ് മാത്യൂ പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ്, ഷിജോ മുല്ലപ്പിള്ളില്‍, മുല്ലപ്പിള്ളില്‍ ലോ ഗ്രൂപ്പ്, ഇഹലറൃീി ഇീൃുീൃമശീിേ, ഉൃ. ഖൌറ്യ ഖീലുെവ എന്നിവരാണ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ് 20ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജോ കാപ്പന്‍ 630 656 7336, ജോണ്‍ വര്‍ക്കി 630 849 0608, ജിമ്മി കൊല്ലപ്പിള്ളി 847 814 3949 എന്നിവരുമായോ മറ്റ് ടങഇഅ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്. ാലഹീറശല സ്പോണ്‍സര്‍ ചെയ്യുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം