ക്നാനായ മിഷന്‍ പിക്നിക് നടത്തി
Thursday, July 31, 2014 6:35 AM IST
ഫിലാഡല്‍ഫിയ: സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ നടത്തിയ വാര്‍ഷിക പിക്നിക് വന്‍ വിജയമായി. ജൂലൈ 26 ന് (ശനി) സൌത്താംടണിലുളള ടാമനെന്‍ഡ് പാര്‍ക്കില്‍ നടന്ന പിക്നിക്കില്‍ മിഷന്‍ കൂട്ടായ്മ ഒന്നടങ്കം പങ്കെടുത്തു. പ്രസിഡന്റ് ജോണ്‍സണ്‍ ചാരാത്ത് നേതൃത്വം നല്‍കുന്ന ക്നാനായ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളാണ് പിക്നിക്കിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്.

യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎല്‍) ഫിലാഡല്‍ഫിയ പ്രസിഡന്റ് തോമസ് കുട്ടി സൈമണ്‍, സെക്രട്ടറി ചിന്നു അലക്സ് എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത് വോളന്റിയേഴ്സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള കായിക മത്സരങ്ങള്‍ കോഓര്‍ഡിനേറ്റ് ചെയ്തു. വടംവലി, വോളിബോള്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങളും കുട്ടികള്‍ക്കുളള പലവിധ ഗെയിമുകളും പിക്നിക്കിനോടനുബന്ധിച്ച് നടത്തി.

ഫാ. സന്തോഷ് മാത്യുവിന്റെ മേല്‍നോട്ടത്തില്‍ സമീപ പവലിയനില്‍ പിക്നിക് നടത്തിയിരുന്ന സിഎസ്ഐ പള്ളി ടീമുമായി നടത്തിയ സൌഹൃദ വടംവലിയില്‍ സിഎസ്ഐ ടീമും വോളിബോള്‍ മത്സരത്തില്‍ ക്നാനായ ടീമും വിജയം കൈവരിച്ചു. സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ. മാത്യു മണക്കാട്ട് പിക്നിക്കില്‍ പങ്കെടുത്തു സൌഹൃദം പങ്കുവച്ച് പിക്നിക് വിജയിപ്പിച്ച എല്ലാ മിഷന്‍ അംഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍