യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ആനുവല്‍ പിക്നിക് നടത്തി
Thursday, July 31, 2014 6:34 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക എല്ലാ വര്‍ഷവും നടത്താറുള്ള പിക്നിക് ജൂലൈ 26ന് (ശനി) ക്രോട്ടണ്‍ ഓണ്‍ ഹഡ്സണ്‍ പാര്‍ക്കില്‍ നടത്തി.

വികാരി വെരി റവ. ചെറിയാന്‍ നീലാങ്കലിന്റെ പ്രാര്‍ഥനയ്ക്കുശേഷം രുചികരമായ പ്രഭാതഭക്ഷണം കൂടിവന്ന എല്ലാവരും പങ്കുവച്ചു. തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള കായിക മത്സരങ്ങള്‍ നടത്തി. ലഞ്ചിനുശേഷവും മത്സരങ്ങള്‍ തുടര്‍ന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നീലാങ്കല്‍ അച്ചന്‍ നിര്‍വഹിച്ചു. സെക്രട്ടറി തോമസ് മാത്യൂ സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സണ്ണി ജയ്ക്കബ്, ബോബി ഗീവര്‍ഗീസ്, സ്റീഫന്‍ ജോസഫ് എന്നിവര്‍ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കി.

പിആര്‍ഒ കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം