വാഷിംഗ്ടണ്‍ ഡിസി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സുവര്‍ണ ജൂബിലി നിറവില്‍
Thursday, July 31, 2014 6:34 AM IST
വാഷിംഗ്ടണ്‍ ഡി.സി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സുവര്‍ണ ജൂബിലി നിറവില്‍. സെപ്റ്റംബര്‍ 28 ന് (ഞായര്‍) മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഘോഷങ്ങള്‍ക്കു മുന്നോടിയായി സുവര്‍ണ ജൂബിലി ഫണ്ട് ഉദ്ഘാടനം വികാരി ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍ ജൂലൈ 27 ന് (ഞായര്‍) വിശുദ്ധ കുര്‍ബാനാനന്തരം നിര്‍വഹിച്ചു. ഇടവകാംഗം ജോണ്‍സണ്‍ അലക്സാണ്ടറാണ് ഫണ്ട് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രഥമ തുകയുടെ ചെക്ക് വികാരിക്കു കൈമാറിയത്.

ജൂബിലി അഘോഷങ്ങളുടെ വിശദമായ രൂപരേഖ ജനറല്‍ കണ്‍വീനര്‍ കെ. യോഹന്നാന്‍ വിശദീകരിച്ചു. ട്രസ്റി രാജന്‍ യോഹന്നാന്‍, സെക്രട്ടറി ജോയി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം