വിശുദ്ധ അല്‍ഫോന്‍സാമ്മ ക്വിസ് ട്രോഫി മൂന്നാം തവണയും അല്‍നാദ ഈസ്റിന്
Thursday, July 31, 2014 6:30 AM IST
മസ്ക്കറ്റ്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു മസ്ക്കറ്റ് റുവി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ നടത്തിയ അല്‍ഫോന്‍സാ ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷം അല്‍നാദ ഈസ്റ് പ്രാര്‍ഥന കൂട്ടായ്മയുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ടീം ലീഡര്‍ ജസ്റിന്‍ ദാസ് ഇടവക അസിസ്റന്റ് വികാരിയും മലയാളം കൂട്ടായ്മയുടെ ആത്മീയ ഗുരുവുമായ ഫാ.ജോര്‍ജ് കുന്നേല്‍ ഒഎഫ്എം കപ്പൂച്ചിനില്‍ നിന്നും ട്രോഫി ഏറ്റു വാങ്ങി. സിന്ധു ജസ്റിന്‍, ഏലിയാമ്മ ബിജു, ജെസി തോമസ്, നേഹ ആന്‍ ബെര്‍ക്മാന്‍സ് എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങള്‍.

മേയ് 29 ന് നടന്ന ക്വിസ് നയിച്ചത് ജോസ് ഫ്രാന്‍സിസ് ആയിരുന്നു. രണ്ടാം സമ്മാനം പങ്കിട്ട വാദി കബീര്‍ വെസ്റ് പ്രാര്‍ഥന കൂട്ടായ്മയുടെ ടീം ലീഡര്‍ ജിമ്മി സെബാസ്റ്യന്‍, ജിതിന്‍ ചാക്കോ, സുഷി ജസ്റിന്‍, ഷിനി ജേക്കബ്, അനു ജസ്റിന്‍ എന്നിവരും ഗ്രേറ്റര്‍ മാതാ കൂട്ടായ്മയുടെ ടീം ലീഡര്‍ ബാബു പോന്നാരി, അല്‍ഫോന്‍സ ബാബു, ഷെറിന്‍ തോമസ്, സിനി പ്രേം, ആന്‍ മരിയ ബാബു എന്നിവരും ട്രോഫികള്‍ ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം