സിബിന്‍ പാറാനിക്കല്‍ പ്രവാസി മലയാളി ഫെഡറേഷന്‍ കേരള ജോയിന്റ് സെക്രട്ടറി
Wednesday, July 30, 2014 8:35 AM IST
വിയന്ന: യുവ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ സിബിന്‍ തോമസ് പാറാനിക്കലിനെ പ്രാവ്സി മലയാളി ഫെഡറേഷന്‍ കേരള ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ളോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ ഇദ്ദേഹം നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റില്‍ നിന്നും എംബിഎയും ചെന്നയിലെ സെന്റ് പീറ്റേര്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും കൊമേഴ്സില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഓള്‍ കേരള ഹ്യൂമന്‍ റെറ്റ്സ് പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ ജില്ല പ്രസിഡന്റു കൂടിയാണ് സിബിന്‍. ജി ടെക് എഡ്യൂക്കേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, ക്യാപ്പിറ്റല്‍ വെബ്സണ്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുണ്ട്.

2009 ലെ റോട്ടറി യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ സിബിന്‍ തോമസ്,യൂണിവേഴ്സിറ്റി സ്കൂള്‍ തലങ്ങളില്‍ പ്രസംഗത്തിലും ഉപന്യാസ രചനയിലും നിരവധി സമ്മാങ്ങള്‍ നേടിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 09605799882, ശെയശിവീാേമ@വീാമശഹ.രീാ