എമിരേറ്റ് എയര്‍വേയ്സ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ബസ് 380 സര്‍വീസ് ആരംഭിക്കുന്നു
Wednesday, July 30, 2014 7:19 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പിന്റെ സാമ്പത്തിക തസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും സെപ്റ്റംബര്‍ ഒന്നു മുതല്‍ എയര്‍ബസ് 380 സര്‍വീസ് തുടങ്ങുമെന്ന് എമിരേറ്റ് എയര്‍വേയ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തീറി അന്റിനോറി.

എമിരേറ്റ് എയര്‍വേയ്സിന്റെ ആദ്യ യൂറോപ്യന്‍ ഫ്ളൈറ്റ് തുടങ്ങിയത് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുമാണ്. അന്നുമുതല്‍ ലോകമെമ്പാടുമുള്ള ബിസിനസ് യാത്രക്കാര്‍ക്കും ടൂറിസ്റുകള്‍ക്കും എമിരേറ്റ് എയര്‍വേയ്സ് ഫ്രാങ്ക്ഫര്‍ട്ടിലേക്കും തിരിച്ചും സര്‍വീസ് നല്‍കി വരുന്നു. ഈ സര്‍വീസ് കൂടുതല്‍ സൌകര്യപ്രദമായി വ്യാപിക്കാനാണ് ഇപ്പോള്‍ എയര്‍ബസ് 380 തുടങ്ങുന്നത്.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും തുടങ്ങുന്ന എയര്‍ബസ് 380 ഡബിള്‍ ഡെക്കര്‍ എയര്‍ ക്രാഫ്റ്റിലെ സുഖസൌകരങ്ങള്‍ ഇപ്രകാരമാണ്. സുഖപ്രദമായ സ്നാനം, ഓണ്‍ബോര്‍ഡ് ബാര്‍, പതിനൊന്ന് ലോകഭാഷകളില്‍ 1700 ചാനലുകളില്‍ ഇഷ്ടമുള്ള മ്യൂസിക്കും ചലച്ചിത്രങ്ങളും ന്യൂസ് ചാനല്‍, ഇഷ്മുള്ള വിവിധതരം മെനു, ഡ്രിങ്ക്സ് ഇതിന് പുറമെ പ്രൈവറ്റ് ക്യാബിനില്‍ 180 ഡിഗ്രി ഫ്ളാറ്റ് ബെഡ്, പ്രൈവറ്റ് ബാര്‍ എന്നിവയുമുണ്ട്.

ദിനംപ്രതി ഇ.കെ. 45 എയര്‍ബസ് 380 ഡബിള്‍ ഡെക്കര്‍ രാവിലെ 08.25 ന് ദുബായ് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 13.15 ന് ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തുന്നു. ഈ വിമാനം ഇ.കെ. 46 ആയി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും പുറപ്പെട്ട് രാത്രി 23.35 ന് ദുബായ് എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തും. ഇതിലെ യാത്രക്കാര്‍ക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ എമിരേറ്റ് എയര്‍വേയ്സ് ഫ്ളൈറ്റുകള്‍ക്കും കണക്ഷന്‍ ലഭിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍