അമ്മാള്‍ ചാക്കോയെ ആദരിച്ചു
Wednesday, July 30, 2014 7:17 AM IST
ന്യൂയോര്‍ക്ക്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളം ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന അമ്മാള്‍ ചാക്കോയെ ആദരിച്ചു.

യോഗം കേരളാ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗവും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയുമായ ഷാനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ടി.എം സഖറിയ കോര്‍ എപ്പിസ്ക്കോപ്പ അധ്യക്ഷഹ വഹിച്ചു. ഇടവക വികാരി ഫാ. ജോണ്‍ തോമസ്, ബിജി വര്‍ഗീസ്, വര്‍ഗീസ് കെ. ജോസഫ്, ഗീവര്‍ഗീസ് ജേക്കബ്, ബിനോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ പരീക്ഷകളില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി മലയാളത്തില്‍ കഴിവു തെളിയിച്ച ബംഗ്ളാദേശ് വംശജനായ അമേരിക്കന്‍ പൌരന്‍ സക്കീര്‍ റഹ്മാനെ അമ്മാള്‍ ചാക്കോ തന്റെ മറുപടി പ്രസംഗത്തില്‍ പ്രശംസിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍