എസ്ബി അലൂമ്നി ചങ്ങനാശേരി- കുട്ടനാട് പിക്നിക് ഓഗസ്റ് ഒമ്പതിന്
Wednesday, July 30, 2014 7:16 AM IST
ഷിക്കാഗോ: ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചങ്ങനാശേരി- കുട്ടനാട് നിവാസികളുടെയും കുടുംബാംഗങ്ങളുടെയും മറ്റു അനുഭാവികളും അഭ്യുദയാകാംക്ഷികളുമായ എല്ലാ മലയാളി സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സംയുക്തമായ ഒരു പിക്നിക്ക് എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് ഒമ്പതിന് (ശനി) രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴു വരെ മോര്‍ട്ടണ്‍ ഗ്രോവിലിലുള്ള ലിന്‍ വുഡ്സ് വാര്‍ക്കില്‍ (ഘശിില ണീീറ ഘശിില ഏൃീ്ല01ടവലഹലൃേ ചആ, 6308, ഉലാുലൃെേ ട. ങീൃീി ഏൃീ്ല, കഘ60053) നടക്കും.

അമേരിക്കയിലെ പ്രത്യേക ജീവിത സാഹചര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്നതായ മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും തെരക്കേറിയ ജീവിത വ്യാപാരങ്ങളില്‍നിന്നും തെല്ലൊരു ആശ്വാസവും മാനസിക ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യത്തക്ക വിധത്തിലും പിക്നിക് ആസ്വാദ്യജനകമാകത്തക്ക രീതിയിലും പ്രായഭേദമന്യേ വൈവിധ്യങ്ങളായ കായിക- ഇതര മത്സര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണപാനീയങ്ങളും ക്രമീകരിക്കുന്നതായിരിക്കും.

ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്നതിനും പൂര്‍വകാല കലാലയ സ്മരണകളും ബന്ധങ്ങളും അനുഭവങ്ങളും പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും സുഹൃദ്ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും പരസ്പരം പങ്കുവയ്ക്കുന്നതിനും വേണ്ടി ഒരുക്കിയിരിക്കുന്ന ഈ സീഹുദസംഗമത്തിനുള്ള സുവര്‍ണാവസവരം പാഴാക്കാതെ ഇതിനെ ഒരു വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് എല്ലാ എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ അംഗങ്ങളേയും കുടുംബങ്ങളേയും ചങ്ങനാശേരി- കുട്ടനാട് നിവാസികളേയും കുടുംബാംഗങ്ങളേയും മറ്റു അനുഭാവികളും അഭ്യൂദയാകാംഷികളുമായ മലയാളി സുഹൃത്തുക്കളേയും കുടുംബാംഗങ്ങളെയ്യും എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ പ്രസിഡന്റ് ജിജി മാടപ്പാട്ടും മറ്റു ഭാരവാഹികളും ഇതര പിക്നിക് കോഓര്‍ഡിനേറ്റേഴ്സും ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി കൊല്ലാപുരം 847 691 2560, ഷിബു അഗസ്റിന്‍ 847 858 0473, സണ്ണി വള്ളിക്കളം 847 722 7598.

പിആര്‍ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം