കനേഡിയന്‍ മലയാളി അസോസിയേഷന്‍ പിക്നിക്ക് ഓഗസ്റ് ഒമ്പതിന്
Wednesday, July 30, 2014 7:16 AM IST
ടൊറന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുളള ഈ വര്‍ഷത്തെ ഫാമിലി പിക്നിക്ക് ഓഗസ്റ് ഒമ്പതിന് (ശനി) രാവിലെ 10ന് മിസിസാഗായിലുളള മിസിസാഗാവാലി പാര്‍ക്കില്‍ (1275 ങശശൈമൌൈഴമ ഢമഹഹല്യ ആഹ്റ, ങശശൈമൌൈഴമ, ഛച, ഘ5അ 3ഞ8 – അൃലമ: ഇ) നടക്കും.

രാവിലെ 10 ന് കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യര്‍ പതാക ഉയര്‍ത്തി പിക്നിക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചെണ്ടമേളത്തോടെ കലാപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും തുടക്കം കുറിക്കും.

വിവിധ പ്രായത്തിലുളളവര്‍ക്കുവേണ്ടി നിരവധി കായിക മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും മികച്ച പുരുഷ അത്ലറ്റിന് തോമസ് തോമസ് സ്പോണ്‍സര്‍ ചെയ്യുന്ന മരങ്ങോലില്‍ തോമാ തോമാ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും ഏറ്റവും മികച്ച വനിതാ അത്ലറ്റിന് ജേക്കബ് വര്‍ഗീസ് സ്പോണ്‍സര്‍ ചെയ്യുന്ന ശോശാമ്മ വര്‍ഗീസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും ലഭിക്കും.

ഉച്ചയ്ക്ക് 12 ന് അഞ്ചാമത് അഡ്മിറല്‍ ബെസ്റ്റ് സിംഗര്‍ സംഗീത മത്സരം നടക്കും. ജോമി ജോസഫ് സ്പോണ്‍സര്‍ ചെയ്യുന്ന മരങ്ങോലില്‍ ഓമനച്ചന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയാണ് ഒന്നാം സമ്മാനം.

ഡോ. പി.സി. പുന്നന്‍ സ്പോണ്‍സര്‍ ചെയ്യുന്ന പി.സി. പുന്നന്‍ സീനിയര്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയാണ് രണ്ടാം സമ്മാനം.

കുട്ടികള്‍ക്ക് പ്രത്യേകം റൈഡുകളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കാനഡയില്‍ പുതിയതായി എത്തിയ മലയാളികള്‍ക്ക് സ്വയം പരിചയപ്പെടുത്താനുളള വേദിയും എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുളള അവസരവും ലഭിക്കും. നാടന്‍ വിഭവങ്ങളോടും കൂടിയ ഒരു തട്ടുകടയും പ്രവര്‍ത്തിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ംംം.രമിമറശമിാമഹമ്യമഹലല.ീൃഴ

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു