സ്റാറ്റന്‍ ഐലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ഓഗസ്റ് 14, 15, 16 തീയതികളില്‍
Wednesday, July 30, 2014 7:11 AM IST
സ്റാറ്റന്‍ഐലന്‍ഡ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപെരുന്നാളും അതോടനുബന്ധിച്ചുള്ള കണ്‍വന്‍ഷനും ഓഗസ്റ് 14,15,16 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കും.

റവ. ഫാ. സഖറിയ നൈനാന്‍ ഓഗസ്റ് 14, 15 തീയതികളില്‍ വൈകുന്നേരം എഴിന് നടക്കുന്ന സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം ആത്മീയ പ്രഭാഷണം നടത്തും. കോട്ടയം മീനടം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം സഭയിലെ അറിയപ്പെടുന്ന പ്രസിദ്ധ സുവിശേഷ പ്രാസംഗികനാണ്.

പെരുന്നാള്‍ ദിവസമായ ഓഗസ്റ് 16 ന് (ശനി) രാവിലെ 8.30ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് റവ.ഫാ. സഖറിയാ നാൈനന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന റാസക്കു ശേഷം 12.30ന് നേര്‍ച്ച വിളമ്പോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

പെരുന്നാളിന്റെ വിജയത്തിനായി ക്യാപ്റ്റന്‍ രാജു ഫിലിപ്പ് 917-854-3818, ജോര്‍ജ് വര്‍ഗീസ് 732-658-0145 എന്നിവര്‍ കോഓര്‍ഡിനേറ്റേഴ്സായിട്ടുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. മൂന്നു ദിവസത്തേയും ഭക്തിസാന്ദ്രമായ ഈ പരിപാടികളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. ടി.എ തോമസ് അറിയിച്ചു. ഫോണ്‍ 732-780-0145.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം