ജൂബിലി ഫണ്ട് ഉദ്ഘാടനം
Wednesday, July 30, 2014 7:11 AM IST
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ സുവര്‍ണ ജൂബിലി ഫണ്ട് ഉദ്ഘാടനം വികാരി ഫാ. ഡോ. ജോണ്‍സന്‍ സി. ജോണ്‍ ചിറത്തലയ്ക്കല്‍ നിര്‍വഹിച്ചു. ജൂബിലിയുടെ ആദ്യ ഗഡു ജോണ്‍സണ്‍ അലക്സാണ്ടറില്‍ നിന്ന് സ്വീകരിച്ചശേഷം ജൂബിലിയുടെ വിശദമായ പ്രോഗ്രാമുകളെപ്പറ്റി ജനറല്‍ കണ്‍വീനര്‍ കെ. യോഹന്നാന്‍ വിശദീകരിച്ചു. ട്രസ്റി രാജന്‍ യോഹന്നാന്‍, സെക്രട്ടറി ജോയ് തോമസ് എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: മാത്യു പോള്‍