സാന്‍ഡിയാഗോയില്‍ ബെന്നി പ്രസാദും അനില്‍ കാന്തും പാടുന്നു
Wednesday, July 30, 2014 7:10 AM IST
സാന്‍ഡിയാഗോ: ഇന്ത്യ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സാന്‍ഡിയാഗോയുടെ നേതൃത്വത്തില്‍ ഓഗസ്റ് ഒന്നിന് (വെള്ളി) വൈകുന്നേരം ഏഴു മുതല്‍ പ്രശസ്ത സംഗീതഞ്ജനും 254 രാജ്യങ്ങള്‍ സഞ്ചരിച്ചു ക്രിസ്ത്യന്‍ ഗാനങ്ങള്‍ ആലപിച്ചു ഗിന്നസ് റിക്കാര്‍ഡ് നേടിയ ബെന്നി പ്രസാദിന്റെ ക്രിസ്ത്യന്‍ ഗാനസന്ധ്യ നടക്കും.

ഓഗസ്റ് മൂന്നിന് രാവിലെ 11 മുതല്‍ ഇന്ത്യന്‍ ക്രൈസ്തവരുടെ മനം കവര്‍ന്ന പ്രഗത്ഭ പഞ്ചാബി സംഗീതഞ്ജന്‍ അനില്‍ കാന്തും കുടുംബവും ചേര്‍ന്ന് ക്രൈസ്തവ ഗാനങ്ങള്‍ ആലപിക്കും.

കമ്യൂണിറ്റി ചര്‍ച്ച് ഓഫ് പാവായി (13501 ഇീാാൌിശ്യ ഞീമറ, ജീംമ്യ. ഇഅ) ആണ് ഈ ക്രിസ്ത്യന്‍ ഗാന സദസുകള്‍ക്ക് വേദി ആകുന്നത്. പ്രവേശനം സൌജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 562 824 0137, ംംം.ശരളമിെറശലഴീ.ീൃഴ

റിപ്പോര്‍ട്ട്: റോയി മണ്ണൂര്‍