ന്യൂയോര്‍ക്കില്‍ ഋഷിരാജ് സിംഗ്, ടോമിന്‍ തച്ചങ്കരി, സംവിധായകന്‍ കെ. മധു എന്നിവര്‍ക്ക് സ്വീകരണം ഓഗസ്റ് മൂന്നിന്
Tuesday, July 29, 2014 3:54 AM IST
ന്യൂയോര്‍ക്ക്: സുപ്രസിദ്ധ പോലീസ് ഒഫീസര്‍മാരായ ഋഷിരാജ് സിംഗ് ഐപിഎസ്, ടോമിന്‍ തച്ചങ്കരി ഐപിഎസ്, മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ കെ. മധു എന്നിവര്‍ക്ക് ന്യൂയോര്‍ക്ക് മെട്രോ പൌരാവലി സ്വീകരണം നല്‍കുന്നു. ഓഗസ്റ് മൂന്നിന് വൈകിട്ട് 6.30 ന് ഫ്ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററിലാണ് സ്വീകരണം.

ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശമനുസരിച്ച് അമേരിക്കയില്‍ ട്രെയ്നിംഗിന് എത്തിച്ചേര്‍ന്നതാണ് ഇവര്‍. ന്യായോര്‍ക്ക് മെട്രോ മേഖലയിലുള്ള എല്ലാ മലയാളി സംഘടനകളും ഇതൊരറിയിപ്പായി കണക്കാക്കി പരിപാടികളില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു

ടൈസണ്‍ സെന്ററിന്റെ വിലാസം: ഠ്യീി ഇലിലൃേ, ച.ഠ്യീി അ്ല, എഹീൃമഹ ജമൃസ, ചഥ 11001.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജോസ് കാനാട്ട്: 5166554270

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍