സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പിക്നിക്ക് ഓഗസ്റ് രണ്ടിന്
Tuesday, July 29, 2014 3:51 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്നിക്ക് ഓഗസ്റ് രണ്ടിന് (ശനി) നടത്തപ്പെടുന്നു.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പിക്നിക്കില്‍ രുചികരമായ ഭക്ഷണത്തോടൊപ്പം വിവിധ കായിക മത്സരങ്ങളും നടത്തുന്നതാണ്. റോബിന്‍ മാമ്മന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റും അന്നേദിവസം നടക്കും.

ആന്റോ ജോസഫ് പിക്നിക്ക് കോഓര്‍ഡിനേറ്ററായി വിപുലമായ കമ്മിറ്റി പിക്നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ഏവരേയും പിക്നിക്കിലേക്ക് ക്ഷണിക്കുന്നതായി ആന്റോ ജോസഫ് (കോഓര്‍ഡിനേറ്റര്‍), എസ്.എസ്. പ്രകാശ് (പ്രസിഡന്റ്), റോഷിന്‍ മാമ്മന്‍ (വൈസ് പ്രസിഡന്റ്), ജോസ് വര്‍ഗീസ് (സെക്രട്ടറി), സാമുവല്‍ കോശി (ജോയിന്റ് സെക്രട്ടറി), ബോണിഫസ് ജോര്‍ജ് (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.

വിലാസം: ട. ജമൌഹ അഹയമ ഒീൌലെ, 2187 ഢശരീൃ്യ ആഹ്റ, ടമേലിേ കഹെമിറ, ചഥ 10314.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്റോ ജോസഫ് (കോഓര്‍ഡിനേറ്റര്‍) 347 524 3047, എസ്.എസ്. പ്രകാശ് (പ്രസിഡന്റ്) 917 301 8885, ജോസ് വര്‍ഗീസ് (ട്രഷറര്‍) 917 817 4115, ബോണിഫസ് ജോര്‍ജ് (ട്രഷറര്‍) 917 415 6883).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം