കുവൈറ്റില്‍ നിര്യാതയായി
Tuesday, July 29, 2014 3:49 AM IST
കുവൈറ്റ് : ദീര്‍ഘകാലം കുവൈറ്റില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശിനി സീമ സുമന്‍ (30) നിര്യാതയായി. കാന്‍സര്‍ രോഗം മൂലം ഒരു വര്‍ഷക്കാലമായി ചികിത്സയിലായിരുന്നു. മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ അല്‍ മുബാറക്ക് മെഡിക്കല്‍ സെന്ററിലെ ഡയാലിസിസ് യൂണിറ്റിലായിരുന്നു ജോലി.

ഭര്‍ത്താവ്: സുമന്‍ ജെയിംസ്. മകന്‍: ക്രിസ്റി.