എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈറ്റ് - മംഗലാപുരം സര്‍വീസ് പുനസ്ഥാപിക്കുന്നു
Tuesday, July 29, 2014 3:49 AM IST
കുവൈറ്റ് : കുവൈറ്റ് - മംഗലാപുരം എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് പുനരാരംഭിച്ചേക്കും. ഒക്ടോബര്‍ 26ന് തുടങ്ങി മാര്‍ച്ച് 25ന് അവസാനിക്കുന്ന ശീതകാല ഷെഡ്യൂളില്‍ ഈ സര്‍വീസ് കൂടി ഉണ്ടാകുമെന്നാണു സൂചന.

മംഗലാപുരത്തുനിന്ന് ബഹ്റൈന്‍ വഴിയാകും കുവൈറ്റിലേക്കുള്ള യാത്ര. കുവൈറ്ററില്‍നിന്ന് മംഗലാപുരത്തേക്ക് നേരിട്ടുള്ള സര്‍വീസുമുണ്ടാകും. കൊച്ചിയില്‍നിന്ന് മംഗലാപുരം വഴി കുവൈറ്റിലേക്കുണ്ടായിരുന്ന സര്‍വീസ് ഫെബ്രുവരി 15മുതലാണ് എയര്‍ഇന്ത്യ എക്സ്പ്രസ് നിര്‍ത്തലാക്കിയത്. ശീതകാല ഷെഡ്യൂളിന്റെ അവസാന നാളുകളില്‍ റദ്ദാക്കിയ സര്‍വീസ് മാര്‍ച്ചില്‍ തുടങ്ങിയ വേനല്‍ക്കാല ഷെഡ്യൂളിലും പുനഃസ്ഥാപിച്ചിരുന്നില്ല.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍