ഷിക്കാഗോ സെന്റ് മേരീസില്‍ യാക്കോബ് ശ്ളീഹായുടെ തിരുനാള്‍ ആചരിച്ചു
Monday, July 28, 2014 6:48 AM IST
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനയ കാത്തലിക്ക് ഇടവകയില്‍ വി. യാക്കോബ് ശ്ളീഹായുടെ തിരുനാള്‍ സമുചിതമായി ആഘോഷിച്ചു. ഷിക്കാഗോ സെന്റ് മേരീസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുനാള്‍ കുര്‍ബാനക്ക് മുഖ്യകാര്‍മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്‍കി. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് സഹകാര്‍മികനായിരുന്നു.

ഫ്രാന്‍സിസ് കിഴക്കേകൂറ്റ്, ജോണ്‍സണ്‍ ചെമ്മാന്തറ, ചാക്കോച്ചന്‍ കിഴക്കേകൂറ്റ്, ജോജോ ഇടകര, സ്റീഫന്‍ കിഴക്കേകൂറ്റ്, സിബി കൈതക്കതൊട്ടിയില്‍ എന്നിവര്‍ തിരുനാള്‍ പ്രസുദേന്തിമാരായിരുന്നു.

യാക്കോബ് ശ്ളീഹായുടെ തിരുനാളില്‍ അതേ നാമഥേയത്തിലുള്ള മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി.

പള്ളി കമ്മിറ്റി അംഗങ്ങളും സി. സേവ്യര്‍ തുടങ്ങിയവര്‍ തിരുനാളിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി