ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ രണ്ടാമത് ഓണാഘോഷവും വടംവലി മത്സരവും സെപ്റ്റബര്‍ 13 ന്
Monday, July 28, 2014 6:46 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ രണ്ടാമത് ഓണാഘോഷ ത്തിലേക്കും അതിന്റെ ഭാഗമായുള്ള വടംവലി മത്സരത്തിലേക്കും നോര്‍ത്തമേരിക്കയിലെ എല്ലാ മലയാളികളേയും സ്വാഗതം ചെയ്തു.

സെപ്റ്റബര്‍ 13 ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മോര്‍ട്ടംഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനിയില്‍ ആരംഭിക്കുന്ന (7800,ണ. ഘ്യീാ , ങീൃീാ ഏൃീ്ല കഘ 60053) വടംവലി മത്സരത്തോടുകൂടി ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ രണ്ടാമത് ഓണാഘോഷത്തിന് തുടക്കം കുറിക്കും.

ഈ വര്‍ഷത്തെ വടംവലി മത്സരത്തിന്റെ പ്രത്യേകത വെയിറ്റ് അടിസ്ഥാനത്തിലാണുള്ളതാണ്. (7 ുലീുഹല 1350 ുീൌിറ) വടംവലി മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍ക്ക് യഥാക്രമം 3001 ഡോളറും, 2001 ഡോളറും, 1001 ഡോളറും, കാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ സെപ്റ്റബര്‍ 10ന് മുമ്പായി ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ അലക്സ് പടിമാറേല്‍, ബൈജു കുന്നേല്‍, ക്ളബ് പ്രസിഡന്റ് സൈമണ്‍ ചക്കാലപട

വന്‍ എന്നിവരുടെ പക്കല്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണന്ന് പ്രസിഡന്റ് സൈമണ്‍ ചക്കാലപടവന്‍ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി ബിനു കൈതക്കതൊട്ടി (വൈസ് പ്രസിഡന്റ്), അഭിലാഷ് നെല്ലാമറ്റം (സെക്രട്ടറി), ബിജു പെരികലം (ട്രഷറര്‍), മാത്യു തട്ടാ

മറ്റം (ജോ. സെക്രട്ടറി), തമ്പി ചെമ്മച്ചേല്‍ (സെക്യൂരിറ്റി കണ്‍വീനര്‍), സണ്ണി (ഫുഡ് കമ്മിറ്റി കണ്‍വീനര്‍), സാജു കണ്ണപള്ളി (കലാപരിപാടി കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം കൊടുക്കും.

വടം വലിയെ തുടര്‍ന്ന് ഏഴിന് സാബു എലവിങ്കലിന്റെ നേതൃത്വ ത്തിലുള്ള ചെണ്ടമേളത്തോടു കൂടി മാവേലിമന്നന് എഴുന്നെള്ളിപ്പും നൂതനമായ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണ സദ്യയോടും കൂടി ഓണഘോഷ പരിപാടികള്‍ അവസാനിക്കും.