ഗാസയ്ക്ക് ഐക്യദാര്‍ഢ്യം; ഇസ്ലാഹി ഈദ് പിക്നിക് ഒഴിവാക്കി
Monday, July 28, 2014 4:38 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (കുവൈറ്റ്) രണ്ടാം പെരുന്നാളിന് വഫ്ര റിസോര്‍ട്ടില്‍ നടത്താന്‍ നിശ്ചയിച്ച ഈദ് പിക്നിക് ഒഴിവാക്കിയതായി കേന്ദ്ര ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ഹാരിസ് മങ്കട അറിയിച്ചു. ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പിക്നിക് നിര്‍ത്തലാക്കിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍