കുടുംബ യൂണിറ്റു ഭാരവാഹികളുടെ സമ്മേളനം നടത്തി
Monday, July 28, 2014 4:37 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഗുര്‍ഗോണ്‍ ഫോറോനയിലെയും ആര്‍കെ പുരം, സൌത്ത് എക്സ്റന്‍ഷന്‍, ദില്‍ഷാ ഗാര്‍ഡന്‍, ആയാ നഗര്‍, മഹിപാല്‍പൂര്‍ എന്നീ കുടുംബ യൂണിറ്റു ഭാരവാഹികളുടെ സമ്മേളനം പാലം ഇന്‍ഫന്റ് ജീസസ് ഫൊറോന പള്ളിയില്‍ നടത്തി.

സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു. പാലം ഫൊറോന വികാരി ഫാ. പോള്‍ കൈപ്പറമ്പാട്ട് സ്വാഗതവും പ്രോ വികാരി ജനറാള്‍ ഫാ. പോള്‍ മാടശേരി നന്ദി പറഞ്ഞു. ഫരീദാബാദ് രൂപത ചാന്‍സലര്‍ ഫാ. ജോണ്‍ മൈലന്‍വേലി, ഫാ. സെബാസ്റ്യന്‍ മുളഞ്ഞാലില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്