ഈദ് സൌഹൃദ സംഗമവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും
Monday, July 28, 2014 4:37 AM IST
റിയാദ്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനുശേഷം വന്നെത്തുന്ന ചെറിയ പെരുന്നാള്‍ സുദിനം റിയാദിലെ പൊതുസമൂഹത്തിനൊപ്പം ഫ്രന്റ്സ് ക്രിയേഷന്‍സ് ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 29 ന് (ചൊവ്വാ) വൈകുന്നേരം ഏഴിന് റമദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശവ്വാല്‍ അമ്പിളി എന്ന ഈദ് ആഘോഷ പരിപാടിയില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

പരിപാടിയില്‍ റിയാദിലെ കളര്‍ മ്യൂസിക് ബാന്റ്, സാരംഗി, ജി ഫൈവ്, റിയാദ് ടാക്കീസ്, റിയാദ് ചാലഞ്ചേഴ്സ് എന്നിവര്‍ ഒരുക്കുന്ന ഗാനമേളയും സ്കിറ്റ്, കോല്‍ക്കളി, ഒപ്പന എന്നിവയും ഉണ്ടായിരിക്കുമെന്ന് സംഘാടകള്‍ അറിയിച്ചു. കുട്ടികള്‍ക്കും കുടുംബിനികള്‍ക്കുമായി വൈവിധ്യമാര്‍ന്ന വിനോദ വിജ്ഞാന മത്സരങ്ങളും റിയാദിലെ മത സാമൂഹ്യ രംഗത്തും ബിസിനസ് രംഗത്തും പ്രവര്‍ത്തിക്കുന്നവരുടെ നേതൃത്വത്തില്‍ സാംസ്കാരിക സമ്മേളനവും നടക്കും.

ഗാസയുടെ മണ്ണില്‍ ഇസ്രായേല്‍ നടത്തി വരുന്ന കൊടും ക്രൂരതകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കുവാനും ഫലസ്തീന്‍ പോരാട്ടത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഈ പരിപാടിയിലൂടെ ശ്രമിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സാന്‍ഫോര്‍ഡ്, മൈഓണ്‍, സാറാസ്, റോളക്സ് കാര്‍ഗോ, ലിന്‍സ് പെന്‍സ്, തംബാസ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ 0509 460 972 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍