സമസ്ത ഉമ്മുല്‍ ഹസം ഏരിയ ഗ്രാന്‍ഡ് ഇഫ്താര്‍ ശ്രദ്ധേയമായി
Monday, July 28, 2014 4:34 AM IST
ഉമ്മുല്‍ ഹസം: സമസ്ത കേരള സുന്നീ ജമാഅത്ത് ഉമ്മുല്‍ ഹസം ഏരിയ ബാങ്കോക്ക് പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്താര്‍ ശ്രദ്ധേയമയി.

റസ്ററന്റ് ഹാള്‍ അകവും പുറവും തിങ്ങി നിറഞ്ഞ ചടങ്ങില്‍ ഇതര സംഘടനാ നേതാകളും പ്രവര്‍ത്തകരും കൂടി പങ്കെടുത്തിരുന്നു. ഇഫ്താറിന് മുന്നോടിയായി സമസ്ത ബഹ്റിന്‍ കോഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി ഇഫ്താര്‍ സന്ദേശം നല്‍കി.

താന്‍ മുഖേനെ ഒരാളെങ്കിലും നന്നാകുന്നത് ഈ ഭൂലോകവും അതിലുള്ളതുമെല്ലാം ലഭിക്കുന്നതിനേക്കാള്‍ ഉത്തമമാണെന്നും ഹൃസ്വമായ ജീവിതം നയിലധിഷ്ഠിതമാക്കാന്‍ വിശ്വാസികള്‍ സമസ്തക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ബഹ്റിന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി കളത്തില്‍ മുസ്തഫ, സെക്രട്ടറിമാരായ ഷറഫുദ്ദീന്‍ മാരായമംഗലം, ഉസ്താദുമാരായ ഇബ്രാഹിം ദാരിമി, ഖാസിം ഉസ്താദ്, ഉബൈദുള്ള റഹ്മാനി, മൌസല്‍ മൂപ്പന്‍, നവാസ് കൊല്ലം, എസ്കെഎസ്എസ്എഫ് പ്രതിനിധികള്‍, കെഎംസിസി നേതാക്കളായ ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ടി.പി മുഹമ്മദലി, സാമൂഹ്യ പ്രവര്‍ത്തകരായ കെ.ടി സലിം, റിയാസ് തരിപ്പൊയില്‍, ഷംസു വെമ്പാറ എന്നിവരും അല്‍ അന്‍സാര്‍ സെന്റര്‍ നേതാക്കളായ യഹ്യ, മുനീര്‍ എന്നിവരും മറ്റു വിവിധ ഏരിയ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

ബാക്കോക്കിലെ ഇരു പാര്‍ട്ടിഹാളുകളും തിങ്ങി നിറഞ്ഞെത്തിയ വിവിധ സംഘടനാ പ്രതിനിധികള്‍ക്കും വിശ്വാസികള്‍ക്കുമായി വിപുലമായ നോമ്പുതുറ വിഭവങ്ങളാണ് ഒരുക്കിയത്. ഇതിന് ഏരിയ സെക്രട്ടറി ഇസ്മയില്‍ പയ്യന്നൂരിന്റെ നേതൃത്വത്തിലുള്ള വോളന്റിയര്‍ സംഘം നേതൃത്വം നല്‍കി. ചടങ്ങില്‍ നടന്ന നമസ്കാരത്തിനും പ്രാര്‍ഥനക്കും ഉമറുല്‍ഫാറൂഖ് ഹുദവി നേതൃത്വം നല്‍കി.