കെസിസിഎന്‍എ കണ്‍വന്‍ഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കെസിഎസിന് ലഭിച്ചു
Monday, July 28, 2014 1:28 AM IST
ഷിക്കാഗോ: ജൂലൈ 3,4,5,6 ദിവസങ്ങളിലായി ഷിക്കാഗോ മക്കോര്‍മിക് സെന്ററില്‍ നടന്ന കെ.സി.സി.എന്‍.എ.യുടെ പതിനൊന്നാമത് കണ്‍വന്‍ഷനില്‍ അലീസാ കാരിത്തുരുത്തേല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കെസിഎസ് ഷിക്കാഗോയ്ക്ക് ലഭിച്ചു. കലാ കായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്ന യൂണിറ്റിനുള്ളതാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും ക്യാഷ് അവാര്‍ഡും. താമ്പായിലുള്ള ലൌലി കാരിത്തുരുത്തേലിന്റെ മകള്‍ അലീസാ കാരിത്തുരുത്തേലിന്റെ പേരിലുള്ളതാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി.

കണ്‍വന്‍ഷന്റെ സമാപനദിനത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കെ.സി.സി.എന്‍.എ. പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറം, അനില്‍ലൌലി കാരിത്തുരുത്തേല്‍ എന്നിവര്‍ ചേര്‍ന്ന് ചിക്കാഗോയുടെ ഭരണസമിതിക്ക് കൈമാറി. വാശിയേറിയ മത്സരങ്ങളിലൂടെ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ സഹായിച്ച മുഴുവന്‍ മത്സരാര്‍ത്ഥികളെയും കെ.സി.എസ്. ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അഭിനന്ദിച്ചു. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം