മദായിന്‍ സ്വാലിഹിലേക്ക് ഐസിഎഫ്, ആര്‍എസ്സി ചരിത്ര പഠന യാത്ര
Saturday, July 26, 2014 8:11 AM IST
മക്ക: ഐസിഎഫ്, ആര്‍സിഎഫ് മക്ക ഘടകം 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച സ്വാലിഹ് നബിയുടെ നാട്ടിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിക്കുന്നു. പെരുന്നാള്‍ സുദിനം വൈകുന്നേരം പുറപ്പെടുന്ന സംഘം പ്രവാചകര്‍ (സ) തങ്ങളുടെ സവിധത്തില്‍ സന്ദര്‍ശനം നടത്തും. ശേഷം മനുഷ്യ കരങ്ങളാല്‍ പാറകളില്‍ നിര്‍മിച്ച മദായിന്‍ സ്വാലിഹ് പട്ടണത്തിലേക്ക് യാത്ര തിരിക്കും. അവിടെ മുഅജിസത്തിനാല്‍ ഒട്ടകം പുറത്ത് വന്ന പാറ, ഒറ്റ ദിവസം കൊണ്ട് ഒട്ടകം കുടിച്ച് തീര്‍ത്ത കിണര്‍, ഒരു നാഗരികതയുടെ അത്ഭുതപ്പെടുത്തുന്ന വിവിധ ശേഷിപ്പുകള്‍ ന്ദര്‍ശിക്കും.

വിനോദവും വിഞ്ജാനവും കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന യാത്രക്ക് സൈദലവി സഖാഫി കീഴ്ശേരി നേതൃത്വം നല്‍കും. യാത്രയിലും മദീനയിലും നടക്കുന്ന വിവിധ വൈജ്ഞാനിക സെഷനുകള്‍ക്ക് സയ്യിദ് മുഹമ്മദ് തുറാബ് അസഖാഫ്, അഹ്മദ് മീരാന്‍ സഖാഫി, ബഷീര്‍ മുസ്ലിയാര്‍ അടിവാരം, ജലീല്‍ വെളിമുക്ക്, ഉസ്മാന്‍ കുറുകത്താണി, നജിം തിരുവനന്തപുരം, സല്‍മാന്‍ വെങ്കളം, സിറാജ് വില്യാപള്ളി, യഹിയ ആസഫലി തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 053 5015057.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍