പുളിക്കല്‍ പഞ്ചായത്ത് കെഎംസിസി ഇഫ്താര്‍ സംഗമം നടത്തി
Saturday, July 26, 2014 8:10 AM IST
ജിദ്ദ: പുളിക്കല്‍ പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തക സംഗമവും ഇഫ്താര്‍ മീറ്റും ശ്രദ്ദേയമായി. ബനീ മാലിക് പാര്‍ക്കില്‍ ഇരുന്നൂറിലതികം പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ ശാക്കിര്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഉനൈസ് തിരൂര്‍, ജലാല്‍ തേഞ്ഞിപ്പലം കൊണ്േടാട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികളയ എം.കെ നൌഷാദ്, ബഷീര്‍ തൊട്ടിയന്‍, ജമാല്‍ ഐക്കരപ്പടി, മുഹമ്മദ് നെടിയിരുപ്പു, റസാക്ക് വെട്ടതുര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

പഞ്ചായത്ത് ഭാരവാഹികളായ കെ.പി അബ്ദുറഹ്മാന്‍ ഹാജി, കെ.ആന്‍.എ ലത്തീഫ്, കുട്ടിഹസന്‍ ചെറുമുറ്റം, എം.കെ കുഞ്ഞു മുഹമ്മദ്, സിദ്ദീക്ക് ഒളവട്ടൂര്‍, മൂസ കോട്ടപ്പുറം, സിദ്ദീക്ക് മയക്കര, ഹംസ കോട്ടപ്പുറം, നാസര്‍ ഒളവട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍