ഇസ്ലാഹി സെന്റര്‍ ഇസ്ലാമിക് ഗ്രൂപ്പ് സംയുക്തമായി 11 ഈദ് ഗാഹുകള്‍ ഒരുക്കുന്നു
Saturday, July 26, 2014 8:05 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്ററും കേരള ഇസ്ലാമിക് ഗ്രൂപ്പും സംയുക്തമായി കുവൈറ്റില്‍ പതിനൊന്ന് ഈദ് ഗാഹുകള്‍ നടത്താന്‍ സംയുക്ത ഈദ് ഗാഹ് കമ്മിറ്റി തീരുമാനിച്ചു. ഐഐസി, കെഐജി സംയുക്തമായി ഇത് അഞ്ചാമത്തെ ഈദ് ഗാഹാണ്. ഈദ് ഗാഹിന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധികളായ അബ്ദുറഷീദ് സുല്ലമി ഉഗ്രപുരം സാല്‍മിയ പാര്‍ക്ക്, മുഹമ്മദ് അരിപ്ര ഫഹാഹീല്‍ ബലദിയ പാര്‍ക്ക്, സയ്യിദ് അബ്ദുറഹിമാന്‍ മഹബൂല ഗ്രീന്‍ സര്‍ക്കിള്‍ ഫുട്ബോള്‍ കോര്‍ട്ട്, ഇബ്രാഹിം കുട്ടി സലഫി ഖൈത്താന്‍ അനസ് ബ്നു മാലിക് സ്കൂള്‍ പാര്‍ക്ക്, മൌലവി അബ്ദുന്നാസര്‍ മുട്ടില്‍ കുവൈറ്റ് സിറ്റി ബലദിയ പാര്‍ക്ക്, മുഹമ്മദ് മുര്‍ഷിദ് അരീക്കാട് ജഹറ മസ്ജിദ് അല്‍ മുഅതസിം എന്നിവിടങ്ങളില്‍ നേതൃത്വം നല്‍കും.

കേരള ഇസ്ലാമിക് ഗ്രൂപ്പ് പ്രതിനിധികളായ പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി അബാസിയ യുണൈറ്റഡ് സ്കൂള്‍ പരിസരം, അനീസ് ഫാറൂഖി റിഗായ് പെട്രോള്‍ പമ്പിന് എതിര്‍വശം, പി.കെ ജമാല്‍ ഫാര്‍വാനിയ ദാറുല്‍ ഖുര്‍ആന് സമീപം, എസ്.എം ബഷീര്‍ ഹവല്ലി അല്‍ ഉസ്മാന്‍ മ്യൂസിയത്തിന് സമീപം, സക്കീര്‍ ഹുസൈന്‍ തുവൂര്‍ മംഗഫ് കേംബ്രിഡ്ജ് സ്കൂളിന് മുന്‍വശം എന്നിവിടങ്ങളില്‍ നേതൃത്വം നല്‍കും.

നമസ്കാര സമയം പുലര്‍ച്ചെ 5.21 നാണ്. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. പെരുന്നാള്‍ ഖുതുബയ്ക്ക് ശേഷം മധുര വിഭവങ്ങള്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍