സമസ്ത പൊതുപരീക്ഷ 2014: ബഹ്റിനില്‍ 96.15 ശതമാനം വിജയം
Saturday, July 26, 2014 7:59 AM IST
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്‍മാന്‍, യുഎഇ, ഒമാന്‍, ബഹ്റിന്‍, മലേഷ്യ, സൌദി അറേബ്യ എന്നിവിടങ്ങളിലെ മദ്രസകളിലെ 5, 7, 10, +2 ക്ളാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ രജിസ്റര്‍ ചെയ്ത 2,24,007 വിദ്യാര്‍ഥികളില്‍ 2,16,379 പേര്‍ പരീക്ഷക്കിരുന്നവരില്‍ 2,03,125 (93.87%) പേര്‍ വിജയിച്ചു.

ബഹ്റിനില്‍ അഞ്ചാം തരത്തില്‍ 58 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 57 കുട്ടികള്‍ വിജയിച്ചു. ഏഴാം തരത്തില്‍ 40 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 38 കുട്ടികള്‍ വിജയിച്ചു. പത്താം തരത്തില്‍ അഞ്ചു കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ അഞ്ചുപേരും വിജയിച്ചു.

അഞ്ചാം തരത്തില്‍ മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസ (7499) യിലെ ഫാത്തിമ ജുഹൈന അബ്ദുള്‍ജീാര്‍ 362 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, ഹൂറ തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്രസ (8444) യിലെ ഖദീജ, അബ്ദുള്ള 357 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസ(7499) യിലെ നജാ ഫാത്തിമ മുഹമ്മദ് 338 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും ഏഴാം തരത്തില്‍ മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസ (7499) യിലെ നഹ്ല അബ്ദുള്ള കെ 345 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും ഈസ്റ് റിഫ മജ്ലിസുതഅ്ലീമുല്‍ ഖുര്‍ആന്‍ മദ്രസ(8136) യിലെ നഹിദ ഇസ്മായില്‍ 343 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസ (7499) യിലെ നാജിയ നസ്റിന്‍ അബ്ദുന്നാസിര്‍ 340 മാര്‍ക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പത്താം തരത്തില്‍ മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസയിലെ മുഹമ്മദ് ഇസ്മായില്‍, അഷ്റഫ് 232 മാര്‍ക്ക് ഒന്നാം സ്ഥാനവും റഫ മജ്ലിസു അ്ലീമുല്‍ ഖുര്‍ആന്‍ മദ്രസയിലെ ശഹീര്‍ കെ.പി, ബഷീര്‍ 231 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസയിലെ ആസിഫ, മുഹമ്മദ് മൂന്നാം സ്ഥാനവും നേടി.

വിജയികളെ സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റിന്‍, റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്കെഎസ്എസ്എഫ് ഭാരവാഹികള്‍ അഭിനന്ദിച്ചു.