കാറപകടത്തില്‍ മരിച്ച ഫല്‍ഗുനി ഷായുടെ സംസ്കാരം 27 ന്
Saturday, July 26, 2014 2:32 AM IST
കാലിഫോര്‍ണിയ: കാലിഫോര്‍ണിയായിലെ പ്രസിദ്ധമായ കാറ്ററിങ് ഉടമസ്ഥ ഫല്‍ഗുനി ഷാ (38) കാറില്‍ സഞ്ചരിക്കവെ ഉണ്ടായ ഒരു റോഡപകടത്തില്‍ മരിച്ചു.

120 മൈല്‍ വേഗതയില്‍ റോങ്ങ് വേയില്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച ഡ്രൈവറാണ് ഫല്‍ഗുനി ഷായുടെ വാഹനത്തെ ഇടിച്ചു തകര്‍ത്തത്. ഫല്‍ഗുനി ഷായുടെ സിസ്റ്റര്‍ ഇന്‍ ലോ ലണ്ടന്‍ വീണ (42) സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

കാലിഫോര്‍ണിയ 210 ഫ്രീവേയിലാണ് അപകടം സംഭവിച്ചത്. ഷായുടെ ഭര്‍ത്താവ് ധര്‍മേഷ് മറ്റൊരു വാഹനത്തില്‍ മുമ്പില്‍ സഞ്ചരിച്ചിരുന്നു. കാലിഫോര്‍ണിയ ഹൈവേ പെട്രോള്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫല്‍ഗുനി ഷായുടെ സംസ്കാരം ജൂലൈ 27 ന് കലിഫോര്‍ണിയ മെമ്മോറിയല്‍ ഗാര്‍ഡനില്‍ നടക്കും. ഇന്ത്യന്‍ വംശജ ഫല്‍ഗുനി ഷായുടെ മരണം കലിഫോര്‍ണിയ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍