എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് തത്സമയം സംപ്രേഷണം ചെയ്യും
Saturday, July 26, 2014 2:31 AM IST
ന്യൂയോര്‍ക്ക്: ഓഗസ്റ് 30ന് റോക്ക്ലാന്റ് കമ്യൂണിറ്റി കോളജിന്റെ ഫീല്‍ഡ് ഹൌസില്‍ അരങ്ങേറുന്ന ഒമ്പതാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു. സ്പോണ്‍സര്‍മാരായി ബിസിനസ് സ്ഥാപനങ്ങളും, സംഘടനകളും മുന്നോട്ടു വന്നിട്ടുണ്െടന്ന് ടൂര്‍ണമെന്റ് കണ്‍വീനര്‍ സുബിന്‍ മുട്ടത്ത് പറഞ്ഞു.

ഫേസ്ബുക്കില്‍ ടൂര്‍ണമെന്റിന്റെ പേജില്‍ ആയിരത്തിലധികം പേര്‍ അംഗങ്ങളായുണ്ട്. സോഷ്യല്‍ മീഡിയ പരമാവധി പ്രയോജനപ്പെടുത്തിയായിരിക്കും ടൂര്‍ണമെന്റ് വിജയകരമാക്കുകയെന്ന് സുബിന്‍ പറഞ്ഞു. യു.എസില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ടീമുകള്‍ ഈ ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ആതിഥേയരായ റോക്ക്ലാന്റ് സോള്‍ജിയേഴ്സും മാറ്റുരയ്ക്കും.

ടൂര്‍ണമെന്റ് തത്സമയം മലയാളി എഫ്.എം പ്രക്ഷേപണം ചെയ്യും. ടൂര്‍ണമെന്റ് അവിസ്മരണീയമായ അനുഭവമാക്കി മാറ്റാന്‍ റോക്ക്ലാന്റ് സോള്‍ജിയേഴ്സ് സ്പോര്‍ട്സ് ക്ളബുമായി തങ്ങള്‍ കൈകോര്‍ക്കുകയാണെന്ന് മലയാളി എഫ്.എം ബിസിനസ് എക്സിക്യൂട്ടീവ് സാഖ് മാത്യു പറഞ്ഞു.

ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍ഷിപ്പ് കണ്ടാരപ്പള്ളില്‍ കുടുംബത്തില്‍ നിന്ന് സുബിന്‍ ഏറ്റുവാങ്ങി. എന്‍.കെ. ലൂക്കോസിന്റെ സഹോദരി മേരി കണ്ടാരപ്പള്ളില്‍, ഭര്‍ത്താവ് ജയിംസ് കണ്ടാരപ്പള്ളില്‍ എന്നിവര്‍ക്കു പുറമെ ടോമി തോമസ്, ജിജി ജോര്‍ജ്, മാത്യു ഫ്രാന്‍സീസ്, അലക്സ് തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്: ജിജി ജോര്‍ജ് (845 270 8096), ജ്യോതിസ് ജേക്കബ് (845 357 3702), സുബിന്‍ മുട്ടത്ത് (845 548 3800), സെനോ ജോസഫ് (845 558 5517), ഷാജന്‍ തോട്ടക്കര (845 548 6066).

റിപ്പോര്‍ട്ട്: ജോസ് കാടാപുറം