ഹൂസ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം ഓഗസ്റ് 23ന്
Friday, July 25, 2014 5:16 AM IST
ഹൂസ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ട 18 ദേവാലയങ്ങളിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് 'ക്രിസ്ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാം 2014' നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഓഗസ്റ് 23ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ക്രിസ്ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ക്രൈസ്തവ മൂല്യങ്ങളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിച്ചു കൊണ്ട് പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വാദ്യകരമായ കലാവിഭവങ്ങളാണ് പ്രതിഭകള്‍ ഒരുക്കുന്നത്.

കേരളത്തിലെ അട്ടപ്പാടി സെന്റ് തോമസ് മിഷന്‍ ഫീല്‍ഡിലെ ജീവകാരുണ്യ സുവിശേഷ പദ്ധതിയിലേക്കുള്ള ധനസമാഹരണാര്‍ത്ഥമാണ് ഈ കലാസന്ധ്യ സംഘടിപ്പിച്ചിരിയ്ക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റവ.റോയി തോമസ് 253 653 0689,, ഷാജി പുളിമൂട്ടില്‍8327755366, യല്‍ദോ പീറ്റര്‍2817779216, തോമസ് വൈക്കത്ത്ശേരില്‍281 250 6399.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി